Home> Kerala
Advertisement

PV Anvar MLA: പി വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു

PV Anvar MLA: പി വി അൻവർ എംഎൽഎ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

PV Anvar MLA: പി വി അൻവർ തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു

പി വി അൻവർ തൃണമൂൽ കോണ്‍​ഗ്രസില്‍ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകി സ്വീകരിച്ചത്. ഡിഎംകെ പ്രവേശനം പാളിയതിന് പിന്നാലെയാണ് പി വി അൻവർ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അൻവറിന്‍റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിട്ടുണ്ട്. അൻവറിനെ സ്വാഗതം ചെയ്ത് അഭിഷേക് ബാനർജിയും ട്വീറ്റ് ചെയ്തു.

പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിന്‍റെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്നുനില്‍ക്കുന്നതെന്ന് അഭിഷേക് ബാനർജി ട്വിറ്ററില്‍ കുറിച്ചു. തൃണമൂൽ കോൺഗ്രസിന്റെ കൊൽക്കത്തയിലെ ഓഫീസിൽ വെച്ച് അഭിഷേക് ബാനർജിയുമായി അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂലിലേക്കുള്ള വഴി തെളിഞ്ഞത്. പാർട്ടി പ്രവേശനത്തിന് മുന്നോടിയായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുമായി അൻവർ ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. 

 

നേരത്തേ യുഡിഎഫ് പ്രവേശന അഭ്യൂഹം സജീവമാക്കി പി വി അൻവർ പാണക്കാട്ടെത്തി മുസ്‌ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അൻവറിനെ യുഡിഎഫുമായി സഹകരിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് എടുക്കുന്ന ഏതു തീരുമാനത്തിനുമൊപ്പവും നിൽക്കുമെന്ന് മുസ്‍ലിം ലീഗും അറിയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് നേതാക്കളെ കാണാൻ ലക്ഷ്യമിട്ട് അൻവർ തിരുവനന്തപുരത്തെത്തിയെങ്കിലും സമയം അനുവദിച്ച് കിട്ടിയിരുന്നില്ല. ഇതോടെയാണ് അൻവർ തൃണമൂൽ പാളയത്തിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More