കോഴിക്കോട്: പെരുവള്ളൂരിൽ പേവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ. മലപ്പുറത്ത് പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിലാണ് അധികൃതരുടെ വിശദീകരണം. ഇത് കാറ്റഗറി 3ൽ വരുന്ന കേസ് ആണെന്നും മുറിവ് തുന്നരുതെന്നാണ് ഗൈഡ്ലൈൻ എന്നും അധികൃതർ വ്യക്തമാക്കി. ചികിത്സയിൽ ഒരു പിഴവും ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നൽകുമെന്നും മരിച്ച പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചിരുന്നു. ആരോഗ്യ വകുപ്പിൻ്റെ ഭാഗത്തു നിന്നും സർക്കാരിൻ്റെ ഭാഗത്തു നിന്നും ആരും ബന്ധപ്പെട്ടില്ലെന്നും വാക്സിൻ എടുത്തിട്ടും മരണം സംഭവിക്കുമ്പോൾ ഇതിൽ വിശദമായ പഠനം വേണമെന്നും പിതാവ് ആവശ്യപ്പെട്ടു.
മലപ്പുറം സ്വദേശിയായ സിയ എന്ന പെൺകുട്ടിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. തെരുവ് നായയുടെ കടിയേറ്റ കുട്ടി പേവിഷബാധയ്ക്കുള്ള വാക്സിൻ സ്വീകരിച്ചിരുന്നു. മാർച്ച് 29നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. തുടർന്ന് കുട്ടിക്ക് ഉടൻ തന്നെ ചികിത്സ ലഭ്യമാക്കിയെങ്കിലും പിന്നീട് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.