തിരുവനന്തപുരം: കുട്ടികളുമായി പോയ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്ക്. നഗരൂരിൽ ഇന്ന് രാവിലെ 9:30 ഓടെയാണ് സംഭവം. തിരുവനന്തപുരം നഗരൂര്‍ വെള്ളല്ലൂർ ഗവണ്മെന്‍റ് എൽപി സ്കൂളിലെ ബസാണ് അപകടത്തിൽപെട്ടത്. 25 കുട്ടികൾ ബസ്സിലുണ്ടായിരുന്നു. അതിൽ രണ്ട് കുട്ടികൾക്കാണ് കാര്യമായ പരിക്കേറ്റത്. ഒരു കുട്ടിയുടെ കൈ ബസിന്‍റെ അടിയിൽ കുടുങ്ങുകയായിരുന്നു. മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. മറ്റു 23 കുട്ടികള്‍ക്കും സാരമായ പ്രശ്നങ്ങളില്ല.
അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാരടക്കം ചേര്‍ന്ന് ബസിലുണ്ടായിരുന്ന കുട്ടികളെ പുറത്തെത്തിച്ചു. തുടർന്ന് എല്ലാ കുട്ടികളെയും കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റി. അപകടം നടന്ന സ്ഥലത്ത് റോഡിന് വീതികുറഞ്ഞ ഭാഗമാണെന്നും മഴയത്ത് റോഡിൽ നനവുണ്ടായിരുന്നുവെന്നും നഗരൂര്‍ പഞ്ചായത്തംഗം പറഞ്ഞു. മഴ കാരണം റോഡിൽ ചെളി കെട്ടികിടന്നതിൽ തെന്നിയാണ് വാഹനം അപകടത്തിൽ പെട്ടതെന്നും റോഡിലെ പ്രശ്നം പരിഹരിക്കുമെന്നും പഞ്ചായത്തംഗമായ എം രഘു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.