വയനാട്: വയനാട്ടിലേക്കുള്ള ലഹരി കടത്തിന്റെ പ്രധാന ഇടനിലക്കാരൻ പിടിയിൽ. ടാൻസാനിയ സ്വദേശി പ്രിൻസ് സാംസൺ ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ ബത്തേരി പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 24ന് മുത്തങ്ങയിൽ നിന്ന് ലഹരിയുമായി പിടികൂടിയ ഷഫീഖ് എന്നയാളിൽ നിന്നാണ് പോലീസിന് പ്രിൻസ് സാംസണെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്.
ലഹരി കടത്തിന്റെ പ്രധാന ഇടനിലക്കാരനാണ് പ്രിൻസ് സാംസൺ. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇന്നലെ രാത്രി ബെംഗളൂരുവിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. രണ്ട് മാസത്തിനിടെ 80 ലക്ഷത്തിന്റെ ഇടപാടാണ് പ്രിൻസ് നടത്തിയത്. ഇയാളിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകൾ, ലാപ്ടോപ് എന്നിവയും പോലീസ് പിടികൂടി.
25 കാരനായ പ്രിൻസ് കർണാടക ഗവൺമെന്റ് കോളേജിൽ ബിസിഎ വിദ്യാർത്ഥിയാണ്. ഇടപാടിലൂടെ ലഭിക്കുന്ന പണത്തിലൂടെ ആർഭാട ജീവിതം നയിക്കുകയായിരുന്നു. ലഹരി മറ്റ് സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്നതാണോ വിദേശത്ത് നിന്ന് കൊണ്ട് വരുന്നതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ലഹരി ഇടപാടിലെ കൂടുതൽ പേരെ കണ്ടെത്തി ഉടൻ പിടികൂടുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.