Home> Kerala
Advertisement

Two year old girl found dead: ബാലരാമപുരത്ത് രണ്ട് വയസുകാരി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ നിന്ന്

Two year old girl found dead: ഇന്ന് രാവിലെയാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതാവുന്നത്.

Two year old girl found dead: ബാലരാമപുരത്ത് രണ്ട് വയസുകാരി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് കിണറ്റിൽ നിന്ന്

തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ട് വയസുകാരി മരിച്ച നിലയിൽ. ബാലരാമപുരം കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ  മകൾ ദേവേന്ദുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിന് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണം കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംശയിക്കുന്നയാളെ ചോദ്യം ചെയ്ത് തുടങ്ങിയതായി നെയ്യാറ്റിൻകര ഡിവൈഎസ്പി അറിയിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിൻസെന്റ് എംഎൽഎ പ്രതികരിച്ചു.

ഇന്ന് രാവിലെ 5.15-ഓടെയാണ് ദേവേന്ദുവിനെ കാണാതായതായി പരാതിയ ഉയർന്നത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാണാതായി എന്നായിരുന്നു പരാതി. സംഭവത്തിൽ, മാതാപിതാക്കളേയും ബന്ധുക്കളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. അ​ഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. 

അമ്മയുടെ സഹോദരന്റെ മുറിയിലായിരുന്നു കുട്ടി. കുട്ടിയെ കാണാതായെന്ന് പറയുന്ന സമയത്ത് അമ്മയുടെ സഹോദരൻ കിടന്നിരുന്ന മുറിയിൽ തീപിടിത്തമുണ്ടായിരുന്നു. അതിനുശേഷം തീയണയ്ക്കാനായി വെള്ളം എടുത്ത് ഒഴിച്ചിരുന്നു. ഇതിനുശേഷമാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്നാണ് വീട്ടുകാര്‍ പറഞ്ഞതെന്നും എം വിന്‍സെന്‍റ് എംഎൽഎ പറഞ്ഞു.  പുലര്‍ച്ചെ 5.30ന് കുട്ടി കരഞ്ഞത് കേട്ടിരുന്നുവെന്നും അമ്മ പറഞ്ഞു.

Read More