Home> Kerala
Advertisement

Venjarammodu Massacre: അഫാന്റെ ആരോഗ്യ നിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്നും മാറ്റി

Venjaramoodu Mass Murder Case: ആത്മഹത്യക്ക് ശ്രമിച്ച അഫാൻ നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മെയ് 25 നായിരുന്നു അഫാൻ ആത്മഹത്യക്ക് ശ്രമിച്ചത്

Venjarammodu Massacre: അഫാന്റെ ആരോഗ്യ നിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്നും മാറ്റി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ ആരോഗ്യനിലയിൽ പുരോഗതി.  തുടർന്ന് അഫാനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്. അഫാന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചതായിട്ടാണ് റിപ്പോർട്ട്.

Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി; അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ

ജയിലിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ച അഫാൻ നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.  മെയ് 25 നായിരുന്നു അഫാൻ ജയിലിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അതീവ സുരക്ഷയുള്ള യുടി ബ്ലോക്കിൽ വച്ച് നടന്ന ആത്മഹത്യാ ശ്രമത്തെ ഗുരുതര സുരക്ഷാ വീഴ്ചയായിട്ടാണ് സർക്കാർ വിലയിരുത്തുന്നത്. 

പൂജപ്പുര ജയിലിൽ യുടി ബ്ലോക്കുകൾ രണ്ടെണ്ണമാണുള്ളത്. അതിൽ യുടി ബി ബ്ലോക്കിലാണ് അഫാനെ പാർപ്പിച്ചിരുന്നത്. ഇവിടെ സിസിടിവി നിരീക്ഷണത്തിന് പുറമെ 24 മണിക്കൂറും വാർഡർമാരുടെ നേരിട്ടുള്ള നിരീക്ഷണമുല്ല മേഖലകൂടിയാണ്. മാത്രമല്ല ആത്മഹത്യ ശ്രമം നേരത്തെയും അഫാൻ നടത്തിയതിനാൽ നിരീക്ഷണത്തിനായി ഒരു തവകാരനേയും ഏർപ്പെടുത്തിയിരുന്നു.  ഇതെല്ലം വെട്ടിച്ചാണ് അഫ്ഫാൻ വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 

Also Read: സൂര്യ കേതു സംയോഗത്താൽ ഇവർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

റാപ്പർ വേടന് പ്രഥമ പ്രിയദർശിനി പുരസ്‌കാരം 

റാപ്പര്‍ വേടന് പ്രിയദര്‍ശിനി പബ്ലിക്ക് ലൈബ്രറിയുടെ പ്രഥമ പ്രിയദര്‍ശിനി പുരസ്‌കാരം. ഒരു ലക്ഷം രൂപയുടെ പുരസ്‌കാരമാണ് വേടന് ലഭിച്ചിരിക്കുന്നത്. പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയം സര്‍ഗാത്മകതയോടെ സമൂഹവുമായി പങ്കുവെയ്ക്കുന്നത് പരിഗണിച്ചാണ് ഈ പുരസ്‌കാരം നൽകുന്നത്.

പുരസ്ക്കാരം വായനാദിനമായ ജൂണ്‍ 19 ന് വൈകുന്നേരം നാലു മണിക്ക് സ്‌നേഹതീരത്ത് നടത്തുന്ന ചടങ്ങില്‍ പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കെ സി വേണുഗോപാല്‍ എംപി സമ്മാനിക്കും. ചടങ്ങിൽ ഷാഫി പറമ്പില്‍ എംപി, സി സി മുകുന്ദന്‍ എംഎല്‍എ,  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, ആലങ്കോട് ലീലാകൃഷ്ണന്‍, അശോകന്‍ ചരുവില്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Read More