കോഴിക്കോട്: നിപ ബാധിച്ച് ചികിത്സയിലുള്ള പാലക്കാട് സ്വദേശിനിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Also Read: സംസ്ഥാനത്ത് മഴ ഇന്നും തുടരും; 2 ജില്ലകളിൽ യെല്ലോ അലർട്ട്!
ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിപ വാർഡിലേക്ക് മാറ്റിയത്. പേ വേര്‍ഡിനോട് ചേര്‍ന്ന് പതിനഞ്ച് വാര്‍ഡുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിട്ടുണ്ട്. യുവതിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ബന്ധുവായ പത്ത് വയസുകാരിയുടെ സാമ്പിള്‍ പരിശോധാനാഫലം ഇന്ന് വരും. കുട്ടി പനിയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.
നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് യുവതിയെ ആദ്യം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും സ്ഥിതി മോശമായതോടെ യുവതിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് സ്രവം നിപ പരിശോധനയ്ക്ക് അയക്കുകയുമായിരുന്നു. പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതോടെ യുവതിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് വകുപ്പ് നിര്‍ദേശിച്ചു.
പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയുടെ ഫലം വെള്ളിയാഴ്ച പുറത്തുവന്നപ്പോൾ പോസിറ്റീവായിരുന്നു. ഇന്നലെ രാത്രിയോടെ യുവതിയുടെ ആരോഗ്യനില വളരെ മോശമായതിനെ തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഈ യുവതിയുടെ ബന്ധുവായ 10 വയസുകാരനെ രോഗ ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിട്ടുണ്ട്. ഇന്നലെ നിപ സ്ഥിരീകരിച്ച രണ്ട് കേസുകളിലായി മൂന്ന് ജില്ലകളിൽ ജാഗ്രത നൽകിയിട്ടുണ്ട്. സമ്പർക്ക പട്ടികയിൽ ആകെയുള്ളത് 425 പേരാണ്. ഇതിൽ മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ്. നിപ റിപ്പോർട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ പനി സര്‍വൈലന്‍സ് നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകര പഞ്ചായത്തിലെ 7,8,9,11 വാര്‍ഡുകളിലും, കരിമ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലകളിലെ കടകള്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്നും. വ്യാപാര സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ നിയന്ത്രണമുണ്ടെന്നുമാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.