Home> Kerala
Advertisement

Landslide on NH Construction: കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി മരിച്ചു

Landslide on NH Construction: നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളിയാണ് മരിച്ചത്

Landslide on NH Construction: കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി മരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് ഒരു തൊഴിലാളി മരിച്ചു. കണ്ണൂര്‍ - മുഴപ്പിലങ്ങാട് ദേശീയപാതയിലാണ് സംഭവം. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അതിഥി തൊഴിലാളിയാണ് മരിച്ചത്. ഝാര്‍ഖണ്ഡ് സ്വദേശിയായ ബിയാസ് ഒര്‍വന്‍ (28) എന്നയാളാണ് മരിച്ചത്. ചാലക്കുന്നില്‍ പണി നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയില്‍ വൈകുന്നേരം 5.30-ഓടെയാണ് അപകടം നടന്നത്.

പാതയുടെ വശങ്ങളിലെ കോണ്‍ക്രീറ്റ് മതിലിന്റെ നിര്‍മാണമാണ് നടന്നുകൊണ്ടിരുന്നത്. കോണ്‍ക്രീറ്റ് പണിക്കായ് ഉള്ള ഇരുമ്പുപാളികള്‍ വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് താഴെ കോണ്‍ക്രീറ്റ് പാളികളിലേക്ക് ബിയാസ് വീഴുകയായിരുന്നു. കോണ്‍ക്രീറ്റ് പാളികളില്‍നിന്ന് പുറത്തേക്ക് ഉന്തിനിന്ന കമ്പികള്‍ക്ക് മുകളിലേക്കാണ് ബിയാസ് വീണത്. ഇയാളുടെ തലയിലൂടെയാണ് ഇരുമ്പുകമ്പികള്‍ തുളച്ചുകയറിയത്. ബിയാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. കനത്ത മഴയിലാണ് മണ്ണിടിഞ്ഞത് എന്നാണ് വിവരം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More