Home> Kerala
Advertisement

Worm Found in Food: കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റൽ മെസിലെ ഭക്ഷണത്തിൽ പുഴു; പരിശോധന നടത്തി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ

നാലാം വർഷ ബിരുദ വിദ്യാർത്ഥിക്ക് ലഭിച്ച ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്.

Worm Found in Food: കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റൽ മെസിലെ ഭക്ഷണത്തിൽ പുഴു; പരിശോധന നടത്തി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റൽ മെസിലെ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി. ഉച്ചയ്ക്ക് നൽകിയ സാമ്പാറിലാണ് പുഴുവിനെ കിട്ടിയത്. നാലാം വർഷ ബിരുദ വിദ്യാർത്ഥിയായ സംവേദയ്ക്ക് ലഭിച്ച സാമ്പാറിലാണ് പുഴുവിനെ കണ്ടത്. പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് വിവരം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിനെയും ക്യാമ്പസ് അധികൃതരെയും അറിയിച്ചു.

തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിൽ നിന്നാണ് നാലാംവർഷ ബിരുദ വിദ്യാർത്ഥികൾക്കും ഭക്ഷണമെത്തിക്കുന്നത്. പച്ചക്കറിയിൽ നിന്നുള്ള പുഴുവായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. 150 ഓളം വിദ്യാർത്ഥികളാണ് ഈ ഹോസ്റ്റലിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More