കോട്ടയം: പൂച്ച മാന്തിയതിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന പതിനൊന്നുകാരി മരിച്ചു. പന്തളം കടയ്ക്കാട് സ്വദേശി ഹന്നാ ഫാത്തിമയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടിയുടെ മരണം സംഭവിച്ചത്. പേവിഷബാധയാണോ മരണകാരണം എന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ജൂലൈ രണ്ടിനാണ് വളർത്തു പൂച്ചയുടെ നഖം കൊണ്ട് ഹന്നയ്ക്ക് മുറിവേറ്റത്. തുടർന്ന് പ്രതിരോധ കുത്തിവെപ്പ് രണ്ട് ഡോസും എടുത്തിരുന്നു. എന്നാൽ ഇതിന് ശേഷം ശാരീരിക അവശതകൾ നേരിട്ടതോടെ കുട്ടിയെ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ ആരോഗ്യനില വഷളായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. പൂച്ച ജീവനോടെയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.