ദുബായ്: യുഎഇയില്‍ നിന്നും സൗദി അറേബ്യയിലേക്ക് കുറഞ്ഞ നിരക്കില്‍ ദിവസേന യാത്ര ചെയ്യാം. യാത്രയ്ക്ക് കൂടുതല്‍ സമയമെടുക്കുമെങ്കിലും, കാറോ ഡ്രൈവിംഗ് ലൈസന്‍സോ ഇല്ലാത്തവര്‍ക്ക് ഇത് വളരെ കുറഞ്ഞ വിലയിലുളള യാത്ര സൗകര്യമാണ്.
സൗദി അറേബ്യയുടെ സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി (SAPTCO) ആണ് ആ സര്‍വീസ് നടത്തുന്നത്. യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നിവയുള്‍പ്പെടെയുളള രാജ്യങ്ങളിലും SAPTCO സര്‍വീസുകള്‍ നടത്തുന്നു.
സാപ്റ്റ്കോയുടെ ടിക്കറ്റിംഗ് ഏജന്റായ ബെലാദ് അല്‍ ഷാം പാസഞ്ചര്‍ ട്രാന്‍സ്പോര്‍ട്ടാണ്, റിയാദിലേക്കും ദമ്മാമിലേക്കും ദിവസേന ബസ് സര്‍വീസുകള്‍ നടത്തുന്നത്. ഉച്ചയ്ക്ക് 2 മണിക്കും 3 മണിക്കും ഇടയിലാണ് യാത്ര തുടങ്ങുന്നത്. ഇതില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍, ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്റര്‍ യാത്രക്കാരെ അറിയിക്കും. യുഎഇയില്‍ നിന്നും റിയാദ്, ദമാം എന്നിവിടങ്ങളിലേക്ക് പോകുന്നതിന് 140 ദിര്‍ഹമാണ്(3,244 ഇന്ത്യന്‍ രൂപ) ചാര്‍ജ്. ഇവിടെയ്ക്കുളള റൗണ്ട് ട്രിപ്പ് ചാര്‍ജ് 260 ദിര്‍ഹമാണ് (6,025 ഇന്ത്യന്‍ രൂപ).
യുഎഇയില്‍ നിന്ന് റിയാദ് വരെ ബസ്സില്‍ യാത്ര ചെയ്യാന്‍ ഏകദേശം 15 മുതല്‍ 18 മണിക്കൂര്‍ വരെ സമയം എടുക്കും. 50 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുളള ലഗേജ് കൊണ്ടുപോകാന്‍ യാത്രക്കാര്‍ക്ക് അനുവാദമില്ല. അധികമായി വരുന്ന ഓരോ കിലോഗ്രാമിനും 3 ദിര്‍ഹം വീതം ഈടാക്കുമെന്ന് ബെലാദ് അല്‍ ഷാം ദുബായ് ബ്രാഞ്ച് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.