Home> Movies
Advertisement

Aadu 3: ‌പാപ്പനും പിള്ളേരും വരുവാ കേട്ടോ.. ഇനി അങ്ങോട്ട് ആടുകാലം; ആട് 3 എത്തുന്നു

പാപ്പനൊപ്പം അറക്കൽ അബുവും സാത്താൻ സേവ്യറും ഷർബത്ത് ഷമീറും ക്യാപ്റ്റൻ ക്ലീറ്റസും ശശി ആശാനും ഒക്കെ മൂന്നാം വരവിലും കാണും എന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ പ്രഖ്യാപനം മുതലുള്ളത്.

Aadu 3: ‌പാപ്പനും പിള്ളേരും വരുവാ കേട്ടോ.. ഇനി അങ്ങോട്ട് ആടുകാലം; ആട് 3 എത്തുന്നു

മലയാളികൾ ഏറെ ആഘോഷമായി മാറ്റിയ ജയസൂര്യയും താരങ്ങളും ഒന്നിച്ച ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗം എത്തുകയാണ്. ജയസൂര്യയും വിജയ് ബാബുവും സംവിധായകൻ മിഥുൻ മാനുവലും ചേർന്നാണ് മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. പാപ്പനും പിള്ളേരും വരുവാ കേട്ടോ ഇനി അങ്ങോട്ട് ആടുകാലം എന്നാണ് പങ്കുവെച്ചിരിക്കുന്ന പോസ്റ്റർ ക്യാപ്ഷൻ ആയി കുറിച്ചിരിക്കുന്നത്.

 പാപ്പനൊപ്പം അറക്കൽ അബുവും സാത്താൻ സേവ്യറും ഷർബത്ത് ഷമീറും ക്യാപ്റ്റൻ ക്ലീറ്റസും ശശി ആശാനും ഒക്കെ മൂന്നാം വരവിലും കാണും എന്ന പ്രതീക്ഷയാണ് ചിത്രത്തിന്റെ പ്രഖ്യാപനം മുതലുള്ളത്. കഴിഞ്ഞ രണ്ട് ഭാഗങ്ങളെക്കാൾ ഏറ്റവും കൂടുതൽ മുതൽമുടക്കിയാണ് ആട് മൂന്നാം ഭാഗം ഇറക്കുന്നത് എന്നും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.

ALSO READ: ഇമോഷൻസ്...! സാരിയിൽ മമിത ബൈജു സുന്ദരിയാണല്ലേ...?

ഏകദേശം 40 കോടിയോളം മുതൽമുടക്കിൽ ആയിരിക്കും ആട് ത്രീ ഇറങ്ങുക ഫ്രൈഡേ ഫിലിംസിന്റെ ഏറ്റവും വലിയ നിർമ്മാണ സംരംഭമാകും ആട് മൂന്ന്. 2015ലാണ് ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയുടെ ആദ്യ പതിപ്പ് പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.  സിനിമയ്ക്ക് തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ടെലിവിഷനുകളിൽ എത്തിയതോടെ വമ്പൻ ഹിറ്റായി മാറി.  ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ എത്തിച്ചു ഇതോടെ 2017 ആട് രണ്ടും ഇറങ്ങി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More