ബിഗ് ബോസ് മലയാളം സീസൺ 7 മത്സരാർത്ഥികൾ ആരെല്ലാമാണെന്ന ആകാംക്ഷയിലാണ് മലയാളി പ്രേക്ഷകർ. ബിഗ് ബോസ് മലയാളം സീസൺ 7, 2025 ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുമെന്നാണ് വിവരം. പ്രമോ പുറത്തിറങ്ങുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മത്സരാർഥികൾ ആരെല്ലാം ആയിരിക്കുമെന്നതിനെ കുറിച്ച് ഇതിനകം തന്നെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്.
ബിഗ് ബോസ് വീട്ടിൽ ആരൊക്കെ പ്രവേശിക്കുമെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ബിഗ് ബോസ് മലയാളം സീസൺ 7 ൽ എത്തുമെന്ന് പ്രതീക്ഷിക്കുകയും അഭ്യൂഹങ്ങൾ ഉയരുകയും ചെയ്യുന്ന മത്സരാർഥികൾ ആരെല്ലാമാണെന്ന് അറിയാം. സോഷ്യൽ മീഡിയ രംഗത്ത് നിന്നും കൂടുതൽ മത്സരാർഥികൾ ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രേണു സുധി ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർഥിയായി എത്തുമോയെന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നു. ഭർത്താവും സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനുമായ മിമിക്രി കലാകാരൻ സുധിയുടെ മരണശേഷം രേണു സുധി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഷോർട്ട് ഫിലിമുകൾ, സ്റ്റേജ് പെർഫോമൻസുകൾ, മോഡലിംഗ് എന്നിവയിൽ സജീവമാണ് രേണു.
സോഷ്യൽ മീഡിയയിൽ ശക്തമായ സാന്നിധ്യമാണ് രേണു. രേണു സുധി ബിഗ് ബോസ് മലയാളം സീസൺ 7 ൽ പങ്കെടുക്കുമെന്ന് അഭ്യൂഹം നിലനിൽക്കുന്നുണ്ട്. ബിഗ് ബോസിൽ പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെ, ഇത്തവണ രേണു മത്സരാർത്ഥിയാകുമോ എന്നാണ് പ്രേഷകർ ഉറ്റുനോക്കുന്നത്. എന്നാൽ ബിഗ് ബോസ് മലയാളം ഷോയിലേക്ക് ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്ന് രേണു വ്യക്തമാക്കി.
അനുമോൾ ആണ് ബിഗ് ബോസ് മലയാളം സീസൺ 7 ൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു താരം. നടിയും അവതാരകയുമായ അനുമോൾ ബിഗ് ബോസിന്റെ പുതിയ സീസണിൽ മത്സരാർഥിയായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, ഇതിനെ സംബന്ധിച്ച് അനുമോൾ കൃത്യമായ വിവരങ്ങൾ പങ്കുവച്ചിട്ടില്ല.
നടൻ ആദിത്യൻ ജയനും ബിഗ് ബോസ് മത്സരാർഥികളുടെ പട്ടികയിൽ ഇടം നേടുമെന്ന് അഭ്യൂഹമുണ്ട്. വിവാഹത്തിലൂടെയും വേർപിരിയലിലൂടെയും ആദിത്യൻ വാർത്തകളിൽ സജീവമായിരുന്നു. എൽജിബിടിക്യുഐഎ കമ്മ്യൂണിറ്റിയെ പിന്തുണയ്ക്കുന്നതിനാൽ ബിഗ് ബോസ് മലയാളത്തിന്റെ ഈ സീസണിൽ ഒരു ട്രാൻസ്ജെൻഡർ വ്യക്തി ഉണ്ടാകുമെന്നും അഭ്യൂഹമുണ്ട്.
അമയ പ്രസാദ്, അപ്പാനി ശരത്, ബബിത ബാബി എന്നിവരും ബിഗ് ബോസ് ഷോയിൽ എത്തുമെന്ന അഭ്യൂഹമുണ്ട്. എന്നാൽ, ബിഗ് ബോസ് ഷോയുമായി ബന്ധപ്പെട്ടവരോ താരങ്ങളോ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ബിഗ് ബോസ് മലയാളം സീസൺ ഏഴിന്റെ പ്രൊമോയ്ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.