Home> Movies
Advertisement

Jakes Bejoy: 'തുടരും' പിന്നാലെ 'നരിവേട്ട'; ജേക്ക്സ് ബിജോയ്ക്ക് ഈ പിറന്നാളിന് ഇരട്ടി മധുരം

ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മലയാള സിനിമയിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളായി മാറി ജേക്സ് ബിജോയ്

Jakes Bejoy: 'തുടരും' പിന്നാലെ 'നരിവേട്ട'; ജേക്ക്സ് ബിജോയ്ക്ക് ഈ പിറന്നാളിന് ഇരട്ടി മധുരം

ഇക്കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മലയാള സിനിമാമേഖലയിലെ ഏറ്റവും മികച്ച സംഗീത സംവിധായകരിൽ ഒരാളായി മാറിയിരുക്കുകയാണ് ജേക്സ് ബിജോയ്. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമായ നരിവേട്ടയാണ് ജേയ്ക്സിന്റെതായി അവസാനമായി പുറത്തുവന്ന ഗാനം. ചിത്രത്തിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായി മാറിയെന്നല്ല സിനിമ ഇറങ്ങിയതിൽ പിന്നെ സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിൽ നിന്നും ഏറ്റവും അധികം പ്രേക്ഷക പ്രശംസ നേടുന്നതും ജേക്ക്സ് ബിജോയിയുടെ സംഗീതത്തിനാണ്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ നരിവേട്ടയുടെ വിജയം ജേക്സിന് സമ്മാനിക്കുന്നത് ഇരട്ടി മധുരം കൂടിയാണ്.

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ 'ഓഫിസർ ഓൺ ഡ്യൂട്ടി' ചിത്രത്തിൽ ജേക്ക്സ് ബിജോയ്‌ നൽകിയ സംഗീതം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ മോഹൻലാൽ ചിത്രം 'തുടരും' ലഭിക്കുന്ന കയ്യടികളുടെ പങ്ക് പറ്റാൻ ഏറ്റവും കൂടുതൽ അർഹനായ വ്യക്തി കൂടിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ജേക്ക്സ് ബിജോയി. സിനിമയുടെ ഇമോഷൻസ് അതേപടി പ്രേക്ഷകരിൽ എത്തിക്കുന്നതിൽ ചിത്രത്തിന്റെ സംഗീതം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. മോഹൻലാൽ ഫാൻസിന് കൂടി ആഘോഷിക്കാൻ പറ്റുന്ന രീതിയിലാണ് തുടരും സിനിമയിൽ ജേക്ക്സ് സംഗീതം നൽകിയിരിക്കുന്നത്.

എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം, സംഗീതം, ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയിൽ സ്റ്റാൻഫോർഡിൽ പഠിക്കാൻ അദ്ദേഹം യുഎസ്എയിലേക്ക് പോയി. അവിടെ അദ്ദേഹം ഓർക്കസ്ട്രേഷൻ, കണ്ടക്റ്റിംഗ്, അറേഞ്ചിംഗ്, ഫിലിം സ്കോറിംഗ് എന്നിവ പഠിച്ചതിന് ശേഷമായിരുന്നു ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. സംഗീത സംവിധായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായിരുന്നു ഏഞ്ചൽസ് (2014). മൺസൂൺ മാംഗോസ്, ധ്രുവങ്ങൾ പതിനാറു, ക്വീൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജേക്സ്ബിജോയ്‌ ഒരു ട്രെൻഡ്‌സെറ്ററായി മാറിയത് രണം എന്ന സിനിമയിലൂടെയാണ്. മലയാളത്തില്‍ മാത്രമല്ല, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ച ജേക്‌സ് ബിജോയ് ബോളിവുഡിലും തരംഗം സൃഷ്‌ടിച്ചിട്ടുണ്ട്. 

വിജയ് ദേവരകൊണ്ട അഭിനയിച്ച ടാക്സിവാലയിലൂടെയാണ് (2018) തെലുങ്കിലാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. 2021-ൽ, 2020-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ സംഗീതത്തിന് ദക്ഷിണേന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകളിൽ "മികച്ച സംഗീത സംവിധായകൻ - മലയാളം" എന്ന പുരസ്കാരവും നേടി. അയ്യപ്പനും കോശിയും, ധ്രുവങ്ങൾ പതിനാറ്, രണം, കൽക്കി, ജന ഗണ മന, ഫോറൻസിക്, പൊറിഞ്ചു മറിയം ജോസ്, കിംഗ് ഓഫ് കൊത്ത, കുരുതി, കടുവ, പോർ തൊഴിൽ, സരിപോദാ ശനിവാരം, ഹലോ മമ്മി, തുടരും, നരിവേട്ട തുടങ്ങി ജേക്സ് ബിജോയ് എന്ന സംഗീത സംവിധായകന്റെ റേഞ്ച് രേഖപ്പെടുത്തിയ ചിത്രങ്ങളുടെ പട്ടിക നീളുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More