Double Rajayoga: ജ്യോതിഷപ്രകാരം ഭദ്ര മാളവ്യ രാജയോഗം ഉടൻ രൂപപ്പെടാൻ പോകുകയാണ് അതിലൂടെ ചില രാശിക്കാർക്ക് നല്ല ദിനങ്ങൾക്ക് തുടക്കമാകും.
Bhadra Malavya Rajayoga: വേദ കലണ്ടർ അനുസരിച്ച് ഗ്രഹങ്ങൾ ഒരു നിശ്ചിത സമയത്ത് സംക്രമിക്കുകയും അതിലൂടെ ശുഭകരമായ യോഗയും രാജയോഗങ്ങളും സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
ഇത് മനുഷ്യ ജീവിതത്തിലും രാജ്യത്തും സ്വാധീനം ചെലുത്താറുമുണ്ട്. ഈ ജൂൺ മാസത്തിൽ രണ്ട് മഹാപുരുഷ രാജയോങ്ങൾ ഉണ്ടാകും
ജൂൺ 29 ന് ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ സംക്രമിച്ച് മാളവ്യ രാജയോഗം സൃഷ്ടിക്കും. അതുപോലെ ജൂൺ 6 ആയ ഇന്ന് ബുധൻ സ്വന്തം രാശിയായ മിഥുനത്തിൽ സംക്രമിക്കുകയും ഭദ്ര രാജയോഗം സൃഷ്ടിക്കുകയും ചെയ്യും.
100 വർഷങ്ങൾക്ക് ശേഷമാണ് ഭദ്രയും മാളവ്യ രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടാൻ പോകുന്നത്. ഇക്കാരണത്താൽ ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഇതോടൊപ്പം ഈ രാശിക്കാർക്ക് വരുമാന വർദ്ധനവും കരിയറിലും ബിസിനസ്സിലും ഭാഗ്യവും ലഭിക്കും
മിഥുനം (Gemini): ഭദ്ര, മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും അനുകൂലമായിരിക്കും. ഈ രാജയോഗം രാശിയുടെ ലഗ്നത്തിലും പന്ത്രണ്ടാം ഭാവത്തിലുമാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ആത്മവിശ്വാസത്തിൽ വർദ്ധനവുണ്ടാകും, വ്യക്തിത്വം മെച്ചപ്പെടും, പണം സമ്പാദിക്കുന്നതിനൊപ്പം നിങ്ങൾ വിജയത്തിന്റെ പാതയിൽ മുന്നേറും, കുടുംബത്തോടൊപ്പം വളരെ നല്ല സമയം ചെലവഴിക്കും
മീനം (Pisces): ഭദ്ര, മാളവ്യ രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് ഗുണകരമായിരിക്കും. കാരണം ബുധൻ ഈ രാശിയുടെ നാലാം ഭാവത്തിൽ സഞ്ചരിക്കുമ്പോൾ ശുക്രൻ മൂന്നാം ഭാവത്തിൽ സഞ്ചരിക്കുന്നു. ഈ സമയത്ത് നിങ്ങളുടെ കുട്ടിയുമായി ബന്ധപ്പെട്ട ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിച്ചേക്കാം. കൂടാതെ നിങ്ങൾ ഒരു പ്രണയ ബന്ധത്തിലാണെങ്കിൽ അതിൽ വിജയിക്കാം. ഒരു വാഹനമോ സ്വത്തോ വാങ്ങാൻ കഴിയും. ജോലിയിലും ബിസിനസ്സിലും ഭാഗ്യമുണ്ടാകും. റിയൽ എസ്റ്റേറ്റ്, സ്വത്ത്, ഭൂമി എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് സമയം അനുകൂലം.
കന്നി (Virgo): ഭദ്ര, മാളവ്യ മഹാപുരുഷ രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് തൊഴിൽ, ബിസിനസ് മേഖലകളിൽ ശുഭകരമായിരിക്കും. ഈ രാജയോഗം നിങ്ങളുടെ രാശിയുടെ ജോലി, ബിസിനസ്സിന്റെ സ്ഥാനത്ത് രൂപപ്പെടാൻ പോകുന്നു. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ഭാഗ്യം ഉയർന്നേക്കാം. ജോലിസ്ഥലത്ത് പ്രശംസ, സ്ഥാനക്കയറ്റം അല്ലെങ്കിൽ ബോണസ് എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ബിസിനസിൽ ലാഭത്തിനും പൂർണ്ണ സാധ്യത, വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം, പുതിയ പദ്ധതികൾ ആരംഭിക്കുന്നതിനും ഇത് നല്ല സമയമാണ്. ഈ സമയത്ത് തൊഴിലില്ലാത്തവർക്ക് ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)