തൈറോയ്ഡിന്റെ ലക്ഷണം കഴുത്ത് വേദന മാത്രമല്ല, താടിയെല്ല്, ചെവി, നെഞ്ച്, തോളുകൾ എന്നിവിടങ്ങളിലേക്കും വേദന വ്യാപിച്ചേക്കാം. തലവേദനയും തൈറോയ്ഡിന്റെ മറ്റൊരു കാരണമാണ്. ഈ ലക്ഷണങ്ങളെല്ലാം തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാൽ തൈറോയ്ഡിന്റ പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിക്കാം.
തൊണ്ട വേദന : തൈറോയ്ഡിന്റെ വേദന പലപ്പോഴും കഴുത്തിൽ നിന്ന് ആരംഭിക്കുന്നു. കഴുത്തിൽ നീർക്കെട്ടു പോലെയോ തൊണ്ടയിൽ മുഴപോലെ വീർത്തിരിക്കുന്നതായോ തോന്നാം. ഇതാണ് കഴുത്ത് വേദനയോ തൊണ്ടവേദനയോ ആയി അനുഭവപ്പെടുന്നത്.
തലവേദന : തൈറോയ്ഡ് പ്രവർത്തനരഹിതമാകുന്നതുമായ് ബന്ധപ്പെട്ട് ചിലരിൽ തലവേദനയുണ്ടാകുന്നു. ഹോർമോൺ വ്യതിയാനംകൊണ്ടോ പേശികളിലേയോ ഞരമ്പുകളിലേയോ വലിവ് കാരണമോ ആവാമത്.
നെഞ്ച് വേദന : നെഞ്ച് വേദനയോ അല്ലെങ്കിൽ ചിലരിലെ നെഞ്ചിന്റെ മുകളിലെ ഭാഗത്തുള്ള കനം അനുഭവപ്പെടുന്നതോ, തൈറോയ്ഡിന്റെ ഭാഗമായുണ്ടാകുന്ന വേദനയുടെ സൂചനയാണിത്.
ചെവി വേദന : തൈറോയ്ഡ് വലുതാകുകയാണെങ്കിൽ ചെവികളിൽ അസ്വസ്ഥത അനുഭവപ്പെടാം. ചെവിയിലെ അണുബാധയ്ക്ക് സമാനമായ വേദനപോലെയുള്ള ലക്ഷണം ആയിരിക്കും അത്.
തോളുകളിലെ വേദന : തെെറോയ്ഡ് മൂലമുള്ള പ്രധാന പ്രശ്നങ്ങളിലൊന്ന്, കഴുത്തിലോ തോളിലോ അനുഭവപ്പെടുന്ന കനത്ത വേദനയാണ്. തോളിലെ പേശികളിലുണ്ടാകുന്ന വലിവാണ് വേദനയുടെ കാരണം.
തൊണ്ട വേദന : തെെറോയ്ഡ് വീക്കം വലുതാകുന്നതിനനുസരിച്ച് അന്നനാളത്തിലേക്കും ശ്വാസനാളത്തിലേക്കും അമരുന്നു. തൊണ്ടയിൽ എന്തോ അടഞ്ഞിരിക്കുന്ന പോലെ അനുഭവപ്പെടും. ഇത് ശ്വസിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാക്കാം.