PHOTOS

DMart: ആഴ്ചയിലെ ഈ 2 ദിവസങ്ങളാണ് ഡിമാർട്ടിൽ ഷോപ്പിംഗ് നടത്താൻ ബെസ്റ്റ്‌ സമയം: സാധനങ്ങൾ പകുതിയിൽ താഴേ വിലയ്ക്ക് ലഭിച്ചേക്കും!

Best Time To Shop At DMart:  പലചരക്ക് സാധനങ്ങൾ മുതൽ വസ്ത്രങ്ങൾ വരെ എല്ലാം ഒരു മേൽക്കൂരയ്ക്ക് കീഴിൽ കിട്ടുന്ന ഒരിടമാണ് ഡിമാർട്ട് അതും പലപ്പോഴും എംആർപിയേക്കാൾ കുറഞ്ഞ വിലയ്ക്കും.

Advertisement
1/11

ഡിമാർട്ടിൽ എല്ലാ ദിവസവും സാധനങ്ങളുടെ വില ഒരുപോലെയായിരിക്കുമെന്നാണ് പലരും വിചാരിക്കുന്നതെങ്കിലും അത് സത്യമല്ല കേട്ടോ.  ചില ദിവസങ്ങളിൽ ഉൽപ്പന്നത്തെ ആശ്രയിച്ച് കിഴിവുകളിലും വ്യത്യാസമുണ്ടാകും. അതുകൊണ്ടുതന്നെ ഏത് ഇനം ഏത് ദിവസമാണ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുമെന്നത് അറിയേണ്ടത് അത്യാവശ്യമാണ്

2/11

പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുൾപ്പെടെ എല്ലാം ലഭിക്കുന്ന ഒരു സ്റ്റോറാണ് DMart. ഇതിൽ പ്രത്യേകത എന്ന് പറയുന്നത്  ഇവയിൽ മിക്ക സാധനങ്ങളൂം എംആർപിക്ക് താഴെയാണ് വിൽക്കുന്നത് എന്നതാണ്. ഇത് തന്നെയാണ് ഡിമാർട്ടിനെ ശരാശരി ഉപഭോക്താവിന്റെ പ്രിയപ്പെട്ട ഷോപ്പിംഗ് കേന്ദ്രമാക്കി മാറ്റുന്നതും

3/11

ചില സമയങ്ങളിൽ ഇവിടെ സാധനങ്ങൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. അതായത് ചില സമയത്ത് യഥാർത്ഥ MRP യുടെ പകുതി വിലയ്ക്ക് ഇവിടെ നിന്നും സാധനം വാങ്ങാൻ കഴിയും. ഡിമാർട്ടിൽ പലപ്പോഴും ബൈ വൺ-ഗെറ്റ് വൺ ഓഫറുകൾ ഉണ്ടാകും.  ഇത് ഉപഭോക്താക്കൾക്ക് ഒന്നിന്റെ വിലയ്ക്ക് രണ്ടെണ്ണം ലഭിക്കും

4/11

ബജറ്റ് സൗഹൃദ നിരക്കിൽ സാധനങ്ങൾ ലഭിക്കുന്നതിനാൽ ആളുകൾ ഇവിടെ നിന്നും ഷോപ്പിംഗ് നടത്താൻ ഇഷ്ടപ്പെടുന്നു. എങ്കിലും ഏതൊക്കെ ദിവസങ്ങളാണ് ഇതിവിടെ മികച്ച ഡീലുകൾ ലഭിക്കുക എന്നത് ചുരുക്കം ചിലർക്ക് മാത്രമേ അറിയൂ

5/11

ഡിമാർട്ടിന്റെ ഒരു പ്രധാന സവിശേഷത എന്ന് പറയുന്നത് എല്ലാ ദിവസവും ഏതെങ്കിലും ഒരു ഇനത്തിന് കിഴിവ് നൽകും എന്നതാണ്. എങ്കിലും ഏത് ഉൽപ്പന്നം  ഏത് ദിവസമായിരിക്കും വില കുറഞ്ഞതായിരിക്കുമെന്നതിന് നിശ്ചയമില്ല. ഇതിനർത്ഥം കിഴിവുകൾ നൽകുന്നുണ്ടെങ്കിലും ഓഫറിലെ ഐറ്റം മാറിക്കൊണ്ടിരിക്കും എന്നതാണ്

6/11

തിരഞ്ഞെടുത്ത ദിവസങ്ങളിൽ ഡിമാർട്ട് ഉപഭോക്താക്കൾക്കായി പ്രത്യേക സെയിൽ നടത്തുന്നു. വാരാന്ത്യങ്ങളിൽ (Friday To Sunday) തിരക്ക് കൂടുതലാണ് കൂടാതെ പലചരക്ക് സാധനങ്ങൾ, വസ്ത്രങ്ങൾ, ചർമ്മസംരക്ഷണ വസ്തുക്കൾ എന്നിവയ്ക്ക് മികച്ച കിഴിവുകളും ലഭിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് '1 വാങ്ങിയാൽ 1 സൗജന്യം' എന്ന ഓഫറുകളും ലഭിക്കും

7/11

വാരാന്ത്യത്തിലെ തിരക്കിനുശേഷം അവശേഷിക്കുന്ന സ്റ്റോക്ക് തീർക്കാനായി പല ഡിമാർട്ട് സ്റ്റോറുകളും തിങ്കളാഴ്ചകളിൽ ക്ലീൻ-അപ്പ് സെയിൽ സംഘടിപ്പിക്കുന്നു. ഈ സമയം പ്രത്യേക ഇനങ്ങൾക്ക് അധിക കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ വിൽപ്പന എല്ലാ ബ്രാഞ്ചുകളിലും ലഭ്യമല്ലെങ്കിലും ലഭ്യമായിടത്ത് നിങ്ങൾക്ക് ഉപയോഗിക്കാം

8/11

വാരാന്ത്യത്തിലെ തിരക്കിനുശേഷം അവശേഷിക്കുന്ന സ്റ്റോക്ക് തീർക്കാനായി പല ഡിമാർട്ട് സ്റ്റോറുകളും തിങ്കളാഴ്ചകളിൽ ക്ലീൻ-അപ്പ് സെയിൽ സംഘടിപ്പിക്കുന്നു. ഈ സമയം പ്രത്യേക ഇനങ്ങൾക്ക് അധിക കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. ഈ വിൽപ്പന എല്ലാ ബ്രാഞ്ചുകളിലും ലഭ്യമല്ലെങ്കിലും ലഭ്യമായിടത്ത് നിങ്ങൾക്ക് ഉപയോഗിക്കാം

9/11

നിങ്ങൾ DMart Ready ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ ചില ദിവസങ്ങളിൽ സാധാരണയായി തിങ്കളാഴ്ചയോ ബുധനാഴ്ചയോ നിങ്ങൾക്ക് ഓൺലൈൻ എക്സ്ക്ലൂസീവ് ഡീലുകളും കൂപ്പണുകളും ലഭിക്കും. ഈ ഓഫറുകൾ ഓൺലൈൻ ഓർഡറുകൾക്ക് മാത്രമേ ബാധകമാകൂ

10/11

ഡിമാർട്ടിൽ വർഷം മുഴുവനും എംആർപിയെക്കാൾ താഴെ വിലയ്ക്ക് സാധനങ്ങൾ വിൽക്കുന്നു. അതുകൊണ്ടുതന്നെ cheap sale എന്ന് ഒരു പ്രത്യേക ദിവസം പറയാൻ പറ്റില്ല.  എന്നാൽ ദീപാവലി, ഹോളി, ക്രിസ്മസ് അല്ലെങ്കിൽ പുതുവത്സരം പോലുള്ള ഉത്സവങ്ങളിൽ നിങ്ങൾക്ക് മികച്ച കിഴിവുകളും സ്പെഷ്യൽ ഡീലുകളും ലഭിക്കും. ഇത് ഷോപ്പിംഗിന് ശരിക്കും അനുയോജ്യമായ സമയമാണ്

11/11

ഡിമാർട്ട് എല്ലാ ദിവസവും വില കുറവ് വാഗ്ദാനം ചെയ്യുമ്പോൾ വാരാന്ത്യ വിൽപ്പനയും ഉത്സവ സീസണുകളും നിങ്ങൾക്ക് മികച്ച നേട്ടങ്ങൾ നൽകാൻ അനുയോജ്യമായിരിക്കും. ഈ സമയം ഒന്ന് ആസൂത്രണം ചെയ്താൽ നിങ്ങളുടെ ഷോപ്പിംഗ് ബജറ്റ് നന്നായി  കൊണ്ടു പോകാൻ കഴിയും





Read More