Gold price Today 10 ജൂലൈ 2025: സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുന്ന ഉപഭോക്താക്കളിൽ ആശങ്കയുണർത്തുന്നുണ്ട്.
ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില.
ഇന്ന് 160 രൂപയാണ് ഒരു പവൻ സ്വർണത്തിന് വില ഉയർന്നത്. ഇതോടെ ഒരു പവന് 72,160 രൂപയായി വിപണി വില.
20 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വർധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാമിന് ഇന്ന് വിപണിയിൽ വില വരുന്നത്.
ജൂലൈ 9ന് രേഖപ്പെടുത്തിയ 72,000 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ജൂലൈ 3ന് രേഖപ്പെടുത്തിയ 72,840 രൂപയാണ് ഏറ്റവും ഉയർന്ന നിരക്ക്.
കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങലിലും ഒരു പവന് 72,160 രൂപയാണ് ഇന്നത്തെ വിപണിവില.