Gold Rate Today: ഇതെങ്ങോട്ടാ സ്വർണ്ണമേ നിൻെറ പോക്ക്!
പവന് ഇന്ന് 680 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 60,760 രൂപയായി ഉയർന്നു.ആഗോള വിപണിയിലും സ്വർണവില വില കുത്തനെ കൂടുകയാണ്.
ഗ്രാമിന് 85 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7595 രൂപയാണ്. നിലവിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.
47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതോടെ ആഗോളതലത്തില്‍ ആശങ്ക വര്‍ധിച്ചതാണ് സ്വര്‍ണത്തില്‍ കുതിപ്പുണ്ടാക്കിയത്. 2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു ഏറ്റവും ഉയർന്ന സ്വർണവില ഈ റെക്കോർഡാണ് കഴിഞ്ഞ ദിവസം തിരുത്തി കുറിച്ചത്.
ഈ മാസത്തിന്‍റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇതു തന്നെയാണ് ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരം.
ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80000 രൂപ വേണ്ടി വരും. ഇന്ന് ഒരു പവൻ സ്വർണം വാങ്ങുന്നതിന് 67000 രൂപ വരെ ചിലവ് വരാനാണ് സാധ്യത. 2025-ൽ സ്വർണവില 65,000 കടക്കുമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ.