PHOTOS

Ind vs Eng: ആവനാഴിയിലെ ആയുധങ്ങൾക്ക് മൂർച്ച കൂട്ടി ടീം ഇന്ത്യ; ചിത്രങ്ങൾ കാണാം

ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നിർണായകമായ നാലാം ടെസ്റ്റിന് നാളെ തുടക്കമാകും. റാഞ്ചിയിലെ ജെ എസ് സി എ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. 

Advertisement
1/6

നാലാം ടെസ്റ്റിന് മുന്നോടിയായി കഠിന പരിശീലനത്തിലാണ് ഇന്ത്യൻ താരങ്ങൾ.

2/6

ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ തിളങ്ങുന്ന ഇന്ത്യൻ താരങ്ങളെ നാളെ ഇംഗ്ലണ്ട് ഏത് തന്ത്രം ഉപയോഗിച്ച് നേരിടുമെന്നാണ് ഇനി അറിയേണ്ടത്. 

3/6

പരമ്പരയിൽ മിന്നും ഫോമിലുള്ള യുവതാരം യശസ്വി ജയ്സ്വാളിലാണ് ഇന്ത്യ പ്രതീക്ഷയർപ്പിക്കുന്നത്. 

4/6

നാലാം ടെസ്റ്റിലും ഇംഗ്ലണ്ട് ബാസ് ബോൾ ശൈലി പിന്തുടരുമോ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. 

5/6

സ്റ്റാർ പേസർ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റിൽ കളിക്കില്ല. ബുംറയുടെ അഭാവത്തിൽ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരമായ ആകാശ് ദീപ് ടീമിൽ അരങ്ങേറ്റം കുറിച്ചേക്കും. 

 

6/6

നാലാം ടെസ്റ്റിനുള്ള സാധ്യതാ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രജത് പാടീദാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍, കെ എസ് ഭരത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, മുകേഷ് കുമാര്‍.





Read More