Affordable Hybrid Cars: പെട്രോൾ പ്രധാന ഇന്ധനം ആയി ഉപയോഗിക്കുമ്പോൾ തന്നെയും ബാറ്ററി കൂടി ഉപയോഗപ്പെടുത്തുന്നതാണ് ഹൈബ്രിഡ് വാഹനങ്ങളുടെ പ്രത്യേകത.
ഏറ്റവും കംഫര്‍ട്ട് നല്‍കുന്ന സെവന്‍ സീറ്റര്‍ വണ്ടികളില്‍ ഒന്നാണ് ടൊയോട്ടയുടെ ഇന്നൊവ. കംഫര്‍ട്ടിനൊപ്പം മൈലേജ് കൂടി ആയാലോ? അതിനുള്ള ഉത്തരമാണ് ഇന്നൊവ ഹൈക്രോസ്സ്. 23.24 കിലോമീറ്റര്‍ ആണ് ഈ ഹൈബ്രിഡ് വാഹനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലജേ്. 25.97 ലക്ഷം മുതല്‍ 30.98 ലക്ഷം രൂവ വരെയാണ് എക്‌സ് ഷോറൂം വില.
മാരുതി സുസുകി ഇന്‍വിക്ടോ (Maruti Suzuki Invicto): മൈജേലിന്റെ കാര്യത്തിലും അഫോര്‍ഡബിലിറ്റിയുടെ കാര്യത്തിലും മാരുതിയെ വെല്ലാന്‍ ഒരു വാഹനം ഇന്ത്യയില്‍ വേറെയില്ല. അങ്ങനെ നോക്കുമ്പോള്‍ ഒരു മികച്ച 7/8 സീറ്റര്‍ വാഹനം ആണ് മാരുതി സുസുകി ഇന്‍വിക്ടോ. ഹൈബ്രിഡിലേക്ക് വരുമ്പോള്‍ 23.24 കിലോമീറ്റര്‍ ആണ് വാഗ്ദാനം ചെയ്യുന്ന മൈലേജ്. 25.21 ലക്ഷം രൂപ മുതല്‍ 28.92 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.
ടൊയോട്ട ഹൈറൈഡര്‍ ഹൈബ്രിഡ് (Toyota Urban Cruiser Hyryder): അര്‍ബന്‍ ക്രൂയിസറിനെ പുതിക്കിയാണ് ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ പുറത്തിറക്കുന്നത്. സ്റ്റൈലിലും ലുക്കിലും വേറെ ലെവല്‍ ആണ് വണ്ടി. ഇതിന്റെ ഹൈബ്രിഡ് വേരിയന്റിന് 27.97 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 16.55 ലക്ഷം രൂപ മുതല്‍ 20.19 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.
ഹോണ്ട സിറ്റി ഹൈബ്രിഡ് (Honda City Hybrid): ക്വാളിറ്റിയുടെ കാര്യം നോക്കിയാല്‍ ഹോണ്ടയെ വെല്ലുന്ന വാഹനങ്ങള്‍ ലോകത്ത് തന്നെ അധികമില്ല. അങ്ങനെയുള്ള ഹോണ്ട ഒരു ഹൈബ്രിഡ് വാഹനം ഇറക്കുമ്പോള്‍ നോക്കാതിരിക്കുന്നതെങ്ങനെ. ഹോണ്ട സിറ്റി ഹൈബ്രിഡിന് 26.6 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 19 ലക്ഷം മുതല്‍ 20.55 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
മാരുതി സുസുകി ഗ്രാന്റ് വിറ്റാര (Maruti Suzuki Grand Vitara ): മാരുതി സുസുകിയുടെ മറ്റൊരു ഹൈബ്രിഡ് മോഡല്‍ ആണ് ഗ്രാന്റ് വിറ്റാര. ബ്രസ്സയുടെ പുതുക്കിയ മോഡല്‍ എന്നും പറയാം. ഹൈബ്രിഡ് വേരിയന്റിന് 27.97 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്. 16.66 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.