Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...
മേടം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം തുടങ്ങിയവ അനുഭവിക്കേണ്ടതായി വരും. സാമ്പത്തികമായും വളരെ മോശം ദിവസമായിരിക്കും ഇന്ന്. അൽപം ശ്രദ്ധയോടെ മുന്നോട്ട് പോകണം.
ഇടവം രാശിക്കാർക്ക് കാര്യവിജയം നേടാൻ സാധിക്കും. അംഗീകാരം ലഭിക്കും. ആഗ്രഹങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്.
മിഥുനം രാശിക്കാർക്ക് അനുകൂലമായ ദിവസമല്ല ഇന്ന്. കുടുംബത്തിൽ കലഹം ഉണ്ടാകാനുള്ള സാധ്യയുണ്ട്. എല്ലാത്തിലും തടസം നേരിട്ടേക്കാം. നിങ്ങളുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന സംഭവങ്ങൾ ഉണ്ടായേക്കാം. നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്.
കർക്കടകം രാശിക്കാർക്ക് എല്ലാത്തിലും വിജയം നേടാൻ സാധിക്കുന്ന സമയമാണ്. ഇവർക്ക് അംഗീകാരങ്ങൾ നേടാൻ സാധിക്കും.
ചിങ്ങം രാശിക്കാർക്ക് ഒന്നിലും വിജയിക്കാൻ സാധിക്കാതെ വന്നേക്കാം. മനപ്രയാസമുണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രശ്നങ്ങൾക്ക് സാധ്യതയേറുന്നു.
കന്നി രാശിക്കാർക്ക് ഏറെ അനുകൂലമായൊരു ദിവസമായിരിക്കും ഇന്ന്. എല്ലാ മേഖലയിലും വിജയം കൈവരിക്കാനാകും. അംഗീകാരങ്ങൾ നിങ്ങളെ തേടിയെത്തും.
തുലാം രാശിക്കാർക്ക് കാര്യവിജയം, ജോലിയിൽ ലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്. സമൂഹത്തിൽ അംഗീകാരം നേടാൻ കഴിയും. ജീവിതത്തിൽ നിലനിന്നിരുന്ന തടസ്സങ്ങൾ മാറിക്കിട്ടാം.
വൃശ്ചികം രാശിക്കാർക്ക് ഇന്ന് എല്ലാ കാര്യത്തിലും തടസങ്ങൾ നേരിട്ടേക്കാം. ശത്രുക്കളെ കരുതിയിരിക്കുക. ഉദരസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട്. യാത്രകൾ പരാജയപ്പെട്ടേക്കാം.
ധനു രാശിക്ക് കാര്യതടസ്സം, അപകടഭീതി, നഷ്ടം, മനഃപ്രയാസം തുടങ്ങിയവയ്ക്കെല്ലാം തന്നെ സാധ്യത കാണുന്നുണ്ട്. ജീവിതത്തിൽ പ്രതിസന്ധികളും തടസങ്ങളും നേരിടേണ്ടതായി വരും.
മകരം രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം ഒക്കെ നേടാനാകും. നേട്ടങ്ങളുടെ ദിവസമായിരിക്കും ഈ രാശിക്ക് ഇന്ന്. അംഗീകാരങ്ങൾ തേടിയെത്തും. ആരോഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും.
കുംഭം രാശിക്കാർക്ക് കാര്യവിജയം, മത്സരവിജയം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ആരോഗ്യം തൃപ്തികരമായിരിക്കും.
മീനം രാശിക്ക് ദിവസം അനുകൂലമല്ല. കാര്യതടസ്സം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത കാണുന്നു. കുടുംബത്തിൽ കലഹം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാമ്പത്തികപരമായും ദിവസം അനുകൂലമായിരിക്കില്ല. നഷ്ടമുണ്ടാകാനുള്ള സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.