PHOTOS

Sanju Samson: സഞ്ജു ഇനി പുറത്തോ അകത്തോ? കോലിയെ പോലെ പുറത്താകല്‍... അത്ര എളുപ്പമല്ല കാര്യങ്ങള്‍

Sanju Samson: ഇങ്ങനെ പോയാൽ അടുത്ത ടി20 ടീമിൽ സഞ്ജുവിന് സ്ഥാനം ലഭിക്കുമോ എന്നത് തന്നെ സംശയമാണ്.

Advertisement
1/7

എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ വന്‍ പരാജയം ആയിരുന്നു. ആദ്യ മത്സരത്തില്‍ നേടിയ 26 റണ്‍സ് ആണ് പരമ്പരയിലെ ഇതുവരെയുള്ള സഞ്ജുവിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

2/7

ജോഫ്ര ആര്‍ച്ചറിന്റെ പന്തുകളിലാണ് മൂന്ന് മത്സരങ്ങളിലും സഞ്ജു പുറത്തായത്. അതും ബൗണ്‍സര്‍ പന്തുകള്‍ പുള്‍ ഷോട്ട് ചെയ്യാന്‍ ശ്രമിക്കവേ. ഏറെക്കുറേ സമാനമായരീതിയില്‍ ആണ് മൂന്ന് കളികളും സഞ്ജു പുറത്തായത്.

3/7

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ വിരാട് കോലിയുടെ തുടര്‍ച്ചയായുള്ള ഏഴ് പുറത്താകലുകളുമായി വേണമെങ്കില്‍ സഞ്ജുവിന്റെ ഈ പുറത്താകലുകളെ താരതമ്യം ചെയ്യാവുന്നതാണ്. ഒരേ തരത്തില്‍ ആയിരുന്നു കോലി അന്ന് ഏഴ് തവണ തുടര്‍ച്ചയായി പുറത്തായത്. ഇപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ സഞ്ജുവും അങ്ങനെ തന്നെ.

4/7

ഓപ്പണര്‍ സ്ഥാനം നല്‍കി ടീം ഏല്‍പിച്ച വിശ്വസ്തത സഞ്ജുവിന് പാലിക്കാന്‍ ആകുന്നുണ്ടോ എന്നാണ് ചോദ്യം. നാലാം ടി20 മത്സരത്തില്‍ സഞ്ജുവിന് ഓപ്പണര്‍ സ്ഥാനം ലഭിക്കുമോ എന്ന് ഉറപ്പില്ലെന്നും ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്.

5/7

സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയേക്കും എന്നാണ് പുറത്ത് വരുന്ന ചില റിപ്പോര്‍ട്ടുകള്‍. മുമ്പ് സഞ്ജു മധ്യനിരയില്‍ ആയിരുന്നു കളിച്ചിരുന്നത്. എന്നാല്‍ ഓപ്പണിങ് പൊസിഷനില്‍ ഇറങ്ങിയപ്പോള്‍ ആയിരുന്നു മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്.

6/7

ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടി20 കളിലെ പ്രകടനത്തോടെ ആ വിമര്‍ശനങ്ങള്‍ ഏറെക്കുറേ കെട്ടടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

7/7

അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴിചവയ്ക്കുക എന്നത് മാത്രമാണ് സഞ്ജുവിന്റെ മുന്നിലുള്ള വഴി. അല്ലാത്ത പക്ഷം, ഈ പരമ്പരയ്ക്ക് ശേഷം ടീമില്‍ നിലനില്‍ക്കുക എന്നത് തന്നെ ബുദ്ധിമുട്ടാകും.

 





Read More