വക്രഗതി സഞ്ചാരം പൊതുവേ ദോഷഫലങ്ങളാണ് കൂടുതലായി നൽകുന്നത്. എന്നാൽ ശനിയുടെ മീനം രാശിയിലെ വക്രഗതി മൂന്ന് രാശിക്കാർക്ക് നേട്ടങ്ങൾ നൽകും.
ശനിയുടെ വക്രഗതി സഞ്ചാരം 12 രാശിക്കാരിൽ മൂന്ന് രാശിക്കാർക്ക് വലിയ ഗുണം ചെയ്യും. ശനിയുടെ മീനം രാശിയിലെ വക്രഗതി സഞ്ചാരത്തിലൂടെ ധനരാജയോഗം രൂപപ്പെടുന്നതാണ് മൂന്ന് രാശിക്കാർക്ക് ഗുണം ചെയ്യുന്നത്.
വർഷത്തിൽ 138 ദിവസത്തോളം ശനി വക്രഗതിയിൽ സഞ്ചരിക്കുന്നു. ശനിയുടെ മീനത്തെ വക്രഗതി സഞ്ചാരം മൂന്ന് രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും. ഏതെല്ലാം രാശിക്കാർക്കാണ് ശനയിയുടെ അനുഗ്രഹം ലഭിക്കുന്നതെന്ന് അറിയാം.
മീനം രാശിക്കാർക്ക് ശനിയുടെ വക്രഗതി സഞ്ചാരം ഏഴരശനിയുടെ ദോഷഫലങ്ങൾ ഇല്ലാതാക്കുന്നു. കരിയറിൽ ഉയർച്ചയുണ്ടാകുന്നു. ബിസിനസിൽ വലിയ സാമ്പത്തിക ലാഭം ഉണ്ടാകുന്നു. ആരോഗ്യ പ്രതിസന്ധികൾ അകലും. ആരോഗ്യം മികച്ചതാകും. മാനസികാരോഗ്യം മികച്ചതാകും.
ശനിയുടെ വക്രഗതി സഞ്ചാരം മകരം രാശിക്കാർക്ക് ജീവിതത്തിൽ പല അനുകൂല ഫലങ്ങളും നൽകുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബത്തിൻറെ പിന്തുണയുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ആരോഗ്യം മികച്ചതാകും. വിദേശ യാത്രയ്ക്ക് യോഗം കാണുന്നു. ബിസിനസുകാർക്ക് അപ്രതീക്ഷിത ധനലാഭം ഉണ്ടാകും.
വൃശ്ചികം രാശിക്കാരിൽ ശനിയുടെ വക്രഗതി സഞ്ചാരം ധനരാജയോഗം സൃഷ്ടിക്കും. ജീവിതത്തിൽ സമാധാനവും സന്തോഷവും വന്നെത്തുന്നു. ആരോഗ്യം മികച്ചതാകും. സമ്പത്ത് ഇരട്ടിയാകും. വിദേശത്ത് ഉന്നതപഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)