PHOTOS

Today's Horoscope: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

Advertisement
1/13

മേടം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ കഴിവുകൾ ഉപയോ​ഗിക്കാനുള്ള അവസരമുണ്ടാകും. നിങ്ങൾ അം​ഗീകരിക്കപ്പെടും. സാമ്പത്തിക നേട്ടമുണ്ടാകും. എല്ലാത്തിലും വിജയം കൈവരിക്കാൻ സാധിക്കും. 

 

2/13

ഇടവം രാശിക്കാർക്ക് ഇന്ന് ജോലിസ്ഥലത്ത് നല്ല ഫലം ലഭിക്കും. കഠിനാധ്വാനത്തിന്റെ ഫലങ്ങൾ ലഭിക്കും. അതിലൂടെ നിങ്ങളുടെ ആത്മവിശ്വാസവും വർധിക്കും. 

 

3/13

മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ഏറെ സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. കുടുംബവുമൊത്ത് നല്ല സമയം ചെലവഴിക്കാൻ സാധിക്കും. ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. പോസിറ്റീവ് ചിന്തകൾ നിറയും. 

 

4/13

കര്‍ക്കടകം രാശിക്കാര്‍ക്ക് പുതിയ പദ്ധതികൾ തുടങ്ങാനുള്ള നല്ല സമയമാണ് ഇന്ന്. തൊഴിലിൽ നിങ്ങൾക്ക് അനുകൂലമായ മാറ്റങ്ങളുണ്ടാകും. വ്യക്തിപരമായും നിങ്ങൾക്ക് നല്ല സമയമാണ്. മാനസികാരോ​ഗ്യവും നല്ലതായിരിക്കും. 

 

5/13

ചിങ്ങം രാശിക്കാര്‍ക്ക് ജോലിസ്ഥലത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. നിങ്ങളുടെ ആശയങ്ങൾ വിലമതിക്കപ്പെടും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കും. പുതിയ പദ്ധതികൾ തുടങ്ങാൻ അനുകൂല സമയമാണ്. 

 

6/13

കന്നി രാശിക്കാര്‍ക്ക് ഇന്ന് കരിയറിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക. ചെലവുകൾ കുറയ്ക്കാൻ ശ്രമിക്കുക. 

 

7/13

തുലാം രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. മാനസികാരോ​ഗ്യം നല്ലതായിരിക്കും. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കാൻ സാധിക്കും. നിങ്ങളുടെ കഴിവുകൾ മറ്റുള്ളവർക്ക് മുൻപിൽ പ്രദർശിപ്പിക്കാൻ സാധിക്കും.

 

8/13

വൃശ്ചികം രാശിക്കാരുടെ പ്രവർത്തികളിലൂടെ ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. അം​ഗീകാരം നേടാനാകും. 

 

9/13

ധനു രാശിക്കാര്‍ക്ക് വെല്ലുവിളികളെ നേരിടാനുള്ള ശക്തിയുണ്ടാകും. ബിസിനസിൽ അനുകൂലമായ മാറ്റങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കും. 

 

10/13

മകരം രാശിക്കാർക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും ഇന്ന്. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ ശുഭകരമായ മാറ്റങ്ങളുണ്ടാകും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. വിജയം കൈവരിക്കാനാകും.

 

11/13

കുംഭം രാശിക്കാർക്ക് വളരെ പ്രധാനപ്പെട്ട ദിവസമായിരിക്കും ഇന്ന്. ജോലിസ്ഥലത്ത് പുതിയ അവസരങ്ങൾ വന്നുചേരും. ആരോ​ഗ്യം ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. 

 

12/13

മീനം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും ഇന്ന്. ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. 

 

13/13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.

 





Read More