Malavya Bhadra Budhaditya Rajayoga: ജൂൺ മാസത്തിൽ മൂന്ന് രാജയോഗങ്ങളുടെ ഒരു അത്ഭുതകരമായ സംയോഗം രൂപപ്പെടും. ഇതോടെ ചില രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും.
Malavya Bhadra Budhaditya Rajayoga: ജൂൺ മാസത്തിൽ മൂന്ന് രാജയോഗങ്ങളുടെ ഒരു അത്ഭുതകരമായ സംയോഗം രൂപപ്പെടും. ഇതോടെ ചില രാശിക്കാരുടെ നല്ല ദിനങ്ങൾക്ക് തുടക്കമാകും
June 2025 Triple Rajayoga: ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സഞ്ചരിക്കുകയും അതിലൂടെ ശുഭകയോഗവും രാജയോഗവും സൃഷ്ടിക്കുകയും ചെയ്യും. ഇത് മനുഷ്യ ജീവിതത്തെയും രാജ്യത്തെയും ബാധിക്കുന്നു. ജൂൺ അവസാനത്തോടെ 3 രാജയോഗങ്ങൾ രൂപപ്പെടും
ബുധൻ സ്വന്തം രാശിയായ മിഥുനത്തിൽ സഞ്ചരിക്കുമ്പോൾ ഭദ്ര രാജയോഗവും കൂടാതെ ജൂൺ 15 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മിഥുന രാശിയിൽ പ്രവേശിച്ച് ബുധാദിത്യ രാജയോഗം സൃഷ്ടിക്കും
ജൂൺ 29 ന് സമ്പത്തിന്റെ ദാതാവായ ശുക്രൻ ഇടവത്തിൽ സംക്രമിച്ച് മാളവ്യ രാജയോഗം സൃഷ്ടിക്കും. അത്തരമൊരു സാഹചര്യത്തിൽ ഈ 3 രാജയോഗങ്ങളുടെ രൂപീകരണം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കും.
ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തോടൊപ്പം പുരോഗതിക്കും സാധ്യതയുണ്ട്. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം...
കന്നി (Virgo): ഭദ്ര, ബുധാദിത്യ, മാളവ്യ രാജയോഗത്തിന്റെ രൂപീകരണം ഇവർക്കും ഗുണം ചെയ്യും. ഈ രാജയോഗം ഈ രാശിയുടെ സംക്രമ ജാതകത്തിന്റെ ലഗ്നത്തിലും ധനഭാവത്തിലുമാണ് രൂപപ്പെടാൻ പോകുന്നത്. അതിനാൽ ഈ കാലയളവിൽ നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, സംസാരശേഷി മെച്ചപ്പെട്ടേക്കാം, പണം സമ്പാദിക്കുന്നതിനൊപ്പം നിങ്ങൾ വിജയത്തിന്റെ പാതയിൽ മുന്നേറും
ഇടവം (Taurus): മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം ഇടവം രാശിക്കാർക്ക് അനുകൂലമായിരിക്കും. മാളവ്യ രാജ്യയോഗം ഈ രാശിയുടെ ലഗ്ന ഭാവത്തിൽ രൂപപ്പെടും, അതേസമയം ബുധാദിത്യനും ഭദ്ര രാജയോഗവും ഈ രാശിയുടെ 12-ാം സ്ഥാനത്തായിരിക്കും രൂപപ്പെടുന്നത്. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിച്ചേക്കാം, റിയൽ എസ്റ്റേറ്റ്, ഭൂമി സ്വത്തുക്കൾ എന്നിവയിൽ നിന്നും നിങ്ങൾക്ക് നേട്ടമുണ്ടാകും, ഓഫീസിലെ എല്ലാ കാര്യങ്ങളിലും സഹപ്രവർത്തകർ നിങ്ങളെ സഹായിക്കും.
മീനം (Pisces): ട്രിപ്പിൾ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്ക് അനുകൂലമായിരിക്കും. കാരണം ഭദ്ര, ബുധാദിത്യ രാജയോഗം ഈ രാശിയുടെ നാലാമത്തെ ഭാവത്തിൽ രൂപപ്പെടും. മൂന്നാമത്തെ ഭാവത്തിൽ മാളവ്യ രാജയോഗം രൂപപ്പെടും. അതുകൊണ്ട് ഈ സമയത്ത് നിങ്ങൾക്ക് ഭൗതിക സുഖങ്ങൾ നേടാൻ കഴിയും. കൂടാതെ നിങ്ങൾക്ക് ഒരു വാഹനമോ സ്വത്തോ വാങ്ങാനും കഴിയും. നിങ്ങളുടെ അമ്മയുമായുള്ള ബന്ധം നല്ലതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)