ന്യൂഡൽഹി: നടി കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും പ്രമുഖ പോളോ താരവും വ്യവസായിയുമായ സഞ്ജയ് കപൂർ അന്തരിച്ചു. പോളോ കളിക്കുന്നതിനിടെ ഹൃദയാഘാതത്തിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. 53 വയസായിരുന്നു.
Also Read: ഇതെങ്ങോട്ടാ എന്റെ പൊന്നേ... സ്വർണവില സർവകാല റെക്കോർഡിൽ
പോളോ കളിക്കുന്നതിനിടെ കുതിരപ്പുറത്ത് കയറുമ്പോൾ തനീച്ച വായിൽ കയറിയതിനെ പിന്നാലെയാണ് അദ്ദേഹത്തിന് അസ്വസ്ഥത ഉണ്ടായതെന്നാണ് റിപ്പോർട്ട്. അത് തൊണ്ടയില്‍ കുടുങ്ങുകയും തുടർന്ന് ശ്വാസതടസവും പിന്നാലെ ഹൃദയാഘാതവും സംഭവിക്കുകയായിരുന്നു എന്നാണ് വിവരം ലഭിക്കുന്നത്.
Also Read: വ്യാഴത്തിന്റെ ഉദയം നൽകും കിടിലം രാജയോഗം; ഇവർക്കിനി കരിയറിലും ബിസിനസിലും വൻ പുരോഗതി
നടി കരിഷ്മയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം സഞ്ജയ് പ്രിയ സച്ച്ദേവിനെ വിവാഹം കഴിച്ചിരുന്നു. ഓട്ടോ കമ്പോണന്റ്സ് കമ്പനിയായ സോന കോംസ്റ്റാറിന്റെ ചെയർമാനായിരുന്നു അദ്ദേഹം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.