Home> Sports
Advertisement

Mbappe Admitted To Hospital: രോഗം മൂർച്ഛിച്ചു; ഫുട്ബോൾ താരം എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

kylian Mhappe: എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും താരത്തിനായി പ്രാർത്ഥിക്കുകയാണെന്നും ആരാധകർ പോസ്റ്റിന് ചുവടെ കുറിച്ചിട്ടുണ്ട്.

Mbappe Admitted To Hospital: രോഗം മൂർച്ഛിച്ചു; ഫുട്ബോൾ താരം എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

റയൽ മാൻഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബാപ്പെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  താരത്തിൻ്റെ ആരോഗ്യം വഷളായതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും നിരവധി പരിശോധനകളും തുടർ ചികിത്സയും ആവശ്യമാണെന്നും റിയൽ മാഡ്രിഡ് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. 

Also Read: അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ

താരത്തിൻ്റെ രോഗം ഗുരുതരമാണെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റിൽ ആരാധകർ ആശങ്കയിലാണ്. എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും താരത്തിനായി പ്രാർത്ഥിക്കുകയാണെന്നും ആരാധകർ പോസ്റ്റിന് ചുവടെ കുറിച്ചിട്ടുണ്ട്. 

ഞങ്ങളുടെ കളിക്കാരൻ കൈലിയൻ എംബാപ്പെയ്ക്ക് ഗ്യാസ്ട്രോഎൻറൈറ്റിസ് എന്ന ഗുരുതരമായ രോഗം ബാധിച്ചിട്ടുണ്ട്, കൂടാതെ നിരവധി പരിശോധനകൾക്ക് വിധേയനാകാനും ഉചിതമായ ചികിത്സ പിന്തുടരാനുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്നാണ് പങ്കുവെചിരിക്കുന്ന പോസ്റ്റ്.

Also Read:  മേട രാശിക്കാർ സംസാരം നിയന്ത്രിക്കുക, കർക്കടക രാശിക്കാർക്ക് നേട്ടങ്ങളുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!

താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ അടുത്ത മത്സരത്തിൽ‌ മാത്രമല്ല ടൂർണമെന്റിലുടെ നീളമുള്ള 26 കാരന്റെ സാന്നിധ്യവും സംശയത്തിലാണ്. തുടർ ചികിത്സകൾ നിർണിയിക്കാൻ എംബാപ്പെ കൂടുതൽ പരിശോധകൾക്ക് വിധേയനാകേണ്ടി വരുമെന്നാണ് ക്ലബ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.  എംബാപ്പെയുടെ അഭാവം ടീമിന് മാത്രമല്ല ടൂർണമെന്റിനും വലിയൊരു തിരിച്ചടിയായേക്കുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Read More