രാജസ്ഥാന് റോയല്‍സിന് ഐപിഎലിന്റെ ഈ സീസണ്‍ അത്ര മെച്ചപ്പെട്ടതല്ലെന്നാണ് ആദ്യ മത്സരഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഒടുവില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 58 റണ്‍സിന്റെ ദയനീയ പരാജയവും ഏറ്റുവാങ്ങിയിരിക്കുകയാണ് സഞ്ജുവിന്റെ ടീം. അതിനിടെ രാജസ്ഥാനെ തളര്‍ത്തുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍.
നിശ്ചിത സമയത്തനിലുള്ളില്‍ ഓവറുകള്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതിന് സഞ്ജുവിന് 24 ലക്ഷം പിഴ ചുമത്തിയിരിക്കുകയാണ് ബിസിസിഐ ഇപ്പോള്‍. സഞ്ജുവിന് മാത്രമല്ല, മൊത്തം രാജസ്ഥാന്‍ ടീം അംഗങ്ങള്‍ക്കും പിഴയുണ്ട്. പ്ലേയിങ് ഇലവനില്‍ ഉണ്ടായ, ഇംപാക്ട് പ്ലെയേഴ്‌സ് അടക്കമുള്ള എല്ലാവര്‍ക്കും ആറ് ലക്ഷം രൂപ വീതമോ മാച്ച് ഫീസിന്റെ 25 ശതമാനമോ ആണ് പിഴ.
മോശം ഓവര്‍ നിരക്കിന്റെ പേരില്‍ ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സിന് ശിക്ഷ കിട്ടുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള മത്സരത്തില്‍ താത്കാലിക ക്യാപ്റ്റന്‍ റിയാന്‍ പരാഗിന് 12 ലക്ഷം രൂപ ആയിരുന്നു ബിസിസിഐ പിഴയിട്ടത്. അഞ്ച് മത്സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച രാജസ്ഥാന്‍ ഇപ്പോള്‍ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണുള്ളത്.
ഗുജറാത്തിനെതിരെയുള്ള മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചില്ല. മൂന്നാം ഓവറില്‍ ശുഭ്മാന്‍ ഗില്ലിനെ ജോഫ്ര ആര്‍ച്ചര്‍ മടക്കി അയച്ചെങ്കിലും സായ് സുദര്‍ശന്റേയും ജോസ് ബട്‌ലറുടേയും ഷാറൂഖ് ഖാന്റേയും രാഹുല്‍ തെവാട്ടിയയുടേയും പ്രകടനത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ 217 റണ്‍സ് എടുത്തു. 20 ല്‍പരം റണ്‍സ് ആണ് എക്ട്രയിലൂടെ മാത്രം രാജസ്ഥാന്‍ നല്‍കിയത്. ഫീല്‍ഡിങ്ങിലും ബോളിങ്ങിലും രാജസ്ഥാന്‍ ടീമിന്റെ ആത്മവിശ്വാസമില്ലായ്മ പ്രകടമായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ മുന്‍നിര ബാറ്റര്‍മാരെ നഷ്ടമാകുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ജശസ്വി ജെയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. മൂന്നാം ഓവറില്‍ നിതീഷ് റാണയും പുറത്തായി. പിന്നീടെത്തിയ റിയാന്‍ പരാഗ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്ത് തുടങ്ങുകയായിരുന്നു എന്നാല്‍ ഏഴാം ഓവറില്‍ പരാഗും പുറത്തായി. തൊട്ടടുത്ത ഓവറില്‍ ധ്രുവ് ജുറേലും കൂടി പുറത്തായതോടെ രാജസ്ഥാന്‍ വന്‍ പ്രതിസന്ധിയിലായി. പിന്നീടെത്തിയ ഷിമ്രോണ്‍ ഹെറ്റ്‌മെയറും സഞ്ജു സാംസണും കൂടിയാണ് രാജസ്ഥാനെ തരക്കേടില്ലാത്ത സ്‌കോറില്‍ എത്തിച്ചത്. സഞ്ജു 41 റണ്‍സിനും ഹെറ്റ്‌മെയര്‍ 52 റണ്‍സിനും പുറത്തായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.