ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് വമ്പൻ ജയം. വൈഭവ് സൂര്യവൻഷി, യശസ്വി ജയ്സ്വാൾ, സഞ്ജു സാംസൺ തുടങ്ങിയവരുടെ തകർപ്പൻ പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. ആറ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. 188 റൺസ് എന്ന വിജയലക്ഷ്യം 17.1 ഓവറിൽ രാജസ്ഥാൻ റോയൽസ് അടിച്ചെടുത്തു.
33 പന്തുകളിൽ നിന്ന് 57 റൺസാണ് 14കാരനായ വൈഭവ് സൂര്യവൻഷി നേടിയത്. വൈഭവ് ആണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍. ഓപ്പണർ യശസ്വി ജയ്സ്വാളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 19 പന്തിൽ 5 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പെടെ 36 റൺസെടുത്താണ് ജയ്സ്വാൾ മടങ്ങിയത്. തുടർന്ന് ചെന്നൈ ബൗളർമാരെ നേരിട്ടത് സഞ്ജു സാംസൺ - വൈഭവ് സൂര്യവൻഷി സഖ്യമാണ്. 98 റൺസാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 27 പന്തിലാണ് വൈഭവ് അര്‍ധ സെഞ്ച്വറി തികച്ചത്. 4 ബൗണ്ടറികളും 4 സിക്സറുകളും അടങ്ങിയതായിരിന്നു വൈഭവിന്റെ സ്കോർ. 31 പന്തിൽ 41 റൺസ് ആണ് സഞ്ജുവിനെ നേടിയത്. ഒരേ ഓവറിൽ തന്നെ പുറത്താക്കി ലൈഭവും സഞ്ജുവും പുറത്തായി. രവിചന്ദ്രൻ അശ്വിൻ ആണ് രണ്ട് വിക്കറ്റുകളും എടുത്തത്.
No fear and pressure
— IndianPremierLeague (@IPL) May 20, 2025
Just pure finesse
Vaibhav Suryavanshi with a scintillating fifty in the chase
Updates https://t.co/hKuQlLxjIZ #TATAIPL | #CSKvRR | @rajasthanroyals pic.twitter.com/YUsYYeCQC0
തുടർന്ന് വന്ന ധ്രുവ് ജുറൽ രവീന്ദ്ര ജഡേജയെ നേരിട്ട് രാജസ്ഥാന്റെ റൺസ് കൂട്ടി. ഇതിനിടെ മൂന്ന് റൺസ് മാത്രമെടുത്ത് റിയാൻ പരാഗ് ഔട്ടായി. 31 റൺസാണ് ജുറൽ നേടിയത്. ഷിമ്രോൺ ഹെറ്റ്മയര്‍ 12 റൺസുമെടുത്ത് പുറത്താകാതെ നിന്നു.
Also Read: Neeraj Chopra: നീരജ് ചോപ്രയ്ക്ക് ലെഫ്റ്റനന്റ് കേണല്‍; ഉത്തരവ് പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
ഈ മത്സരത്തോടെ ഈ സീസണിലെ രാജസ്ഥാന്റെ മത്സരങ്ങളെല്ലാം പൂർത്തിയായിരിക്കുകയാണ്. 14 മത്സരങ്ങളിൽ 4 ജയങ്ങൾ നേടി പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. അവസാന സ്ഥാനക്കാരാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇവർക്ക് ഇനി ഒരു മത്സരം കൂടി ബാക്കിയുണ്ട്. മെയ് 25ന് ഗുജറാത്ത് ടൈറ്റൻസിനെയാണ് ചെന്നൈ നേരിടുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.