Home> Sports
Advertisement

IPL 2025 Final: കലാശപ്പോരിൽ ടോസ് ജയിച്ച് പഞ്ചാബ്; ആർസിബിക്ക് ബാറ്റിം​ഗ്, ടീമിൽ മാറ്റമില്ല

നിർണായക ടോസ് നേടിയ പഞ്ചാബ് കിം​ഗ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ബാറ്റിം​ഗിനയച്ചു.

IPL 2025 Final: കലാശപ്പോരിൽ ടോസ് ജയിച്ച് പഞ്ചാബ്; ആർസിബിക്ക് ബാറ്റിം​ഗ്, ടീമിൽ മാറ്റമില്ല

അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ടോസ് ജയിച്ച്  പഞ്ചാബ് കിംഗ്സ്. ടോസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിം​ഗ് തിരഞ്ഞെടുത്തു. കിരീടപ്പോരാട്ടത്തിൽ ആർസിബിയാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. 

ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെതിരെ കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ആര്‍സിബി ഇറങ്ങിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ രണ്ടാം ക്വാളിഫയര്‍ കളിച്ച അതേ ടീമിനെ തന്നെയാണ് പഞ്ചാബ് കിം​ഗ്സും ഇറക്കിയിരിക്കുന്നത്. 

Also Read: IPL 2025 Final: ഇവരെ സൂക്ഷിക്കുക.... കളി അടിമുടി മാറ്റും! ഒപ്പത്തിനൊപ്പം ആര്‍സിബിയും പഞ്ചാബും

ഇരുടീമുകളും കന്നി കിരീടം ലക്ഷ്യമിട്ടാണ് ഫീൽഡിൽ ഇറങ്ങിയിരിക്കുന്നത്. ഈ സീസണിൽ ഇത് നാലാം തവണയാണ് ആർസിബിയും പഞ്ചാബും നേർക്കുനേർ എത്തുന്നത്. കന്നി കിരീടത്തില്‍ മുത്തമിടാന്‍ കിങ് കോലിയ്ക്ക് സാധിക്കുമോ എന്ന് ആര്‍സിബി ആരാധകര്‍ കാത്തിരിക്കുമ്പോള്‍, രണ്ട് ടീമുകള്‍ക്ക് കിരീടം ചാര്‍ത്തുന്ന ആദ്യക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡിന് ശ്രേയസ് അയ്യര്‍ അര്‍ഹനാകുമോ എന്നാണ് പഞ്ചാബ് ആരാധകരുടെ കാത്തിരിപ്പ്.

ഐപിഎല്‍ തുടങ്ങിയിട്ട് ഇതുവരെ കപ്പ് നേടാത്ത രണ്ട് ടീമുകള്‍ ആണ് ആർസിബിയും പഞ്ചാബും. സീസണിന്റെ തുടക്കം മുതൽ ഇരുടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ തോല്‍പ്പിച്ചായിരുന്നു ആര്‍സിബി ഫൈനലിലെത്തിത്. എലിമിനേറ്ററില്‍ മുംബൈയെ തകർത്താണ് പഞ്ചാബ് ഫൈനലിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
Read More