ബെംഗളൂരു: ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയില്‍ വിരലിന് പരിക്കേറ്റ സഞ്ജു സാംസണ് ഇപ്പോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള സമ്പൂര്‍ണ ക്ലിയറന്‍സ് ലഭിച്ചു. ഐപിഎല്‍ തുടങ്ങിയപ്പോള്‍ ബാറ്റിങ്ങിന് മാത്രമുള്ള ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് മാത്രം ആയിരുന്നു സഞ്ജു സാംസണ് ലഭിച്ചിരുന്നത്. തുടര്‍ന്ന് ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത് റിയാന്‍ പരാഗ് ആയിരുന്നു. സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലെയര്‍ ആയി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയും ചെയ്തു.
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയത്തിന്റെ കൈപ്പ് നുണഞ്ഞ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍സിയുടെ പേരിലും ഏറെ പഴികേട്ടിരുന്നു. മൂന്നാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്താനായത് മാത്രമാണ് ഏക ആശ്വാസം.
എന്തായാലും ബെംഗളുരിവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് സഞ്ജു സാംസണ് ഫീല്‍ഡിങ്ങിനും കീപ്പിങ്ങിനും ഉള്ള ക്ലിയറന്‍സ് ലഭിച്ചുകഴിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ പഞ്ചാബിനെതിരെ ഏപ്രില്‍ അഞ്ചിന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാനെ നയിക്കുക സഞ്ജു സാംസണ്‍ തന്നെ ആയിരിക്കും. ഇക്കാര്യം ടീം മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ട് പരമ്പരയില്‍ ജോഫ്ര ആര്‍ച്ചറുടെ 150 കിലോമീറ്റര്‍ വേഗത്തില്‍ വന്ന പന്താണ് സഞ്ജുവിന് പരിക്കേല്‍പിച്ചത്. അതേ ജോഫ്ര ആര്‍ച്ചര്‍ ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലാണ് കളിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇത്തവണയും ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ അര്‍ദ്ധ സെഞ്ച്വറിയോടെയാണ് സഞ്ജു സാംസണ്‍ തുടക്കം കുറിച്ചത്. എന്നാല്‍ തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുക്കാന്‍ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. കൊല്‍ക്കത്തക്കെിരെ 13 റണ്‍സിനും ചെന്നൈയ്‌ക്കെതിരെ 20 റണ്‍സിനും പുറത്തായി.
ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സഞ്ജു തിരിച്ചെത്തുന്നതോടെ രാജസ്ഥാന്റെ കളിയുടെ ഗതി തന്നെ മാറും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടോപ്പ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ പലപ്പോഴും പരാജയപ്പെട്ടപ്പോഴും മിഡില്‍ ഓര്‍ഡര്‍, ടെയ്ല്‍ എന്‍ഡ് ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു എന്ന ഒരു പ്രത്യേകതയും രാജസ്ഥാന്‍ റോയല്‍സിന് ഇപ്പോഴുണ്ട്. ഓപ്പണിങ് ബാറ്റര്‍ യശസ്വി ജെയ്‌സ്വാളിന് ഫോം കണ്ടെത്താന്‍ ആകുന്നില്ല എന്നതാണ് രാജസ്ഥാന്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
മൂന്ന് കളികളില്‍ ഒരൊറ്റ കളി മാത്രം ജയിച്ച രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ പോയന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. പിറകിലുള്ളത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാത്രമാണ്. ആദ്യമത്സരത്തില്‍ ഹൈദരാബാദിനോട് ഏറ്റ പരാജയം നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാനെ ഏറെ പിറകിലാക്കുകയും ചെയ്തു. ഇനിയുള്ള മത്സരങ്ങളില്‍ മികച്ച വിജയം നേടുക എന്നത് തന്നെ ആയിരിക്കും സഞ്ജുവിന്റേയും രാജസ്ഥാന്‍ റോയല്‍സിന്റേയും ലക്ഷ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്