കാർ അപകടത്തില്‍ ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബ് ലിവർപൂള്‍ താരം ഡിയോഗോ ജോട്ട (28) കൊല്ലപ്പെട്ടു. സ്പെയിനിലെ സമോറയിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ജോട്ടയുടെ സഹോദരൻ ആന്ദ്രെ സില്‍വയും കാറിലുണ്ടായിരുന്നതായാണ് വിവരം. കാർ പൂർണമായും കത്തി നശിച്ചതായും റിപ്പോർട്ടുണ്ട്.
ലംബോർഗിനിയിലാണ് ഡിയോഗോയും സഹോദരനും സഞ്ചരിച്ചിരുന്നത്. മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ ടയർ പൊട്ടിത്തെറിക്കുകയും വാഹനത്തിന് തീപിടിക്കുകയുമായിരുന്നുവെന്നാണ് വിവരം. 10 ദിവസം മുൻപാണ് റൂത് കാർഡോസോയെ ജോട്ട വിവാഹം കഴിച്ചത്.
2020ലാണ് ജോട്ട ലിവർപൂളിനൊപ്പം ചേരുന്നത്. ലിവർപൂളിനായി ഇതുവരെ 182 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 65 ഗോളും 22 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്. ലിവർപൂളിന്റെ ഭാഗമാകും മുൻപ് പാക്കോസ് ഫെരേര, അത്‌ലറ്റിക്കൊ മാഡ്രിഡ്, പൊർട്ടൊ, വോള്‍വ്‌സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഡിയോഗോ കളിച്ചിട്ടുണ്ട്. പോർച്ചുഗലിന് വേണ്ടി 49 മത്സരങ്ങളില്‍ നിന്ന് 14 ഗോളുകള്‍ നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.