പാരീസ്: ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഒന്നാമത്. ആദ്യ ത്രോയിൽ നീരജ് 88.16 മീറ്ററാണ് എറിഞ്ഞത്.
Also Read: ഇസ്രായേലിന് കടുത്ത മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയിൽ ആണവോർജ ഏജൻസി
ജർമനിയുടെ ജൂലിയൻ വെബ്ബർ 87.88 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തിയിട്ടുണ്ട്. സീസണിലെ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര ആദ്യമായിട്ടാണ് ഒന്നാം സ്ഥാനം നേടുന്നത്. സീസണിൽ രണ്ടാമത്തെ ഡയമണ്ട് ലീഗ് മീറ്റാണിത്. ദോഹ മീറ്റിൽ 90 മീറ്ററെന്ന കടമ്പ താരം പിന്നിട്ടിരുന്നു. 90.23 മീറ്റർ എറിഞ്ഞ നീരജ് ജർമ്മനിയുടെ ജൂലിയൻ വെബറിന് പിന്നിൽ രണ്ടാം സ്ഥാനം നേടി.
എട്ടുവർഷത്തിന് ശേഷമാണ് പാരീസ് ഡയമണ്ട് ലീഗിൽ നീരജ് മത്സരിക്കുന്നത്. 2017 ൽ 84.67 മീറ്റർ എറിഞ്ഞ് അഞ്ചാം സ്ഥാനത്തെത്തിയിരുന്നു. രണ്ടാം ത്രോയിൽ 85.10 മീറ്റർ എറിഞ്ഞ നീരജിന്റെ തുടർന്നുള്ള മൂന്നു ത്രോകളും ഫൗളായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.