ഐപിഎല്‍ ലേലപ്പട്ടികയില്‍ ബിഹാറില്‍ നിന്നുള്ള ഒരു 13 വയസ്സുകാരന്‍ ഉണ്ട് എന്ന വാര്‍ത്ത പുറത്ത് വന്നതുമുതലേ, ആ പേര് ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് സുപരിചിചമാണ്. അതേ വൈഭവ് സൂര്യവംശി എന്ന ആ പതിമൂന്നുകാരന്‍. ഒടുവില്‍ ഐപിഎല്‍ ലേലത്തില്‍ 1.1 കോടി രൂപയ്ക്ക് വൈഭവിനെ സ്വന്തമാക്കിയത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും.
ഐപിഎല്‍ സീസണ്‍ തുടങ്ങി രാജസ്ഥാന്‍ ഇതുവരെ നാല് മത്സരങ്ങള്‍ കളിച്ചു. അതില്‍ രണ്ടെണ്ണത്തില്‍ തോല്‍ക്കുകയും രണ്ടെണ്ണത്തില്‍ ജയിക്കുകയും ചെയ്തു. എന്നാലും വൈഭവ് സൂര്യവംശിയ്ക്ക് അരങ്ങേറ്റം കുറിയ്ക്കാന്‍ ഇതുവരെ ആയില്ല. രാജസ്ഥാന്റെ അഞ്ചാം മത്സരം ഏപ്രില്‍ 9 ന് ഗുജറാത്ത് ടൈറ്റന്‍സിന് എതിരെയാണ്. ഈ മത്സരത്തില്‍ എങ്കിലും സൂര്യവംശി കളത്തിലിറങ്ങുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അങ്ങനെ ഒരു പ്രതീക്ഷ ഉയരാന്‍ മറ്റൊരു കാര്യം കൂടിയുണ്ട്. വൈഭവ് സൂര്യവംശിയുടെ നെറ്റ്‌സിലെ പരിശീലന വീഡിയോ വൈറല്‍ ആയത് തന്നെയാണ് കാരണം. ഒരോവറില്‍ 27 റണ്‍സ് നേടുന്നതായിരുന്നു ആ വീഡിയോ. ആദ്യപന്തില്‍ ഒരു റണ്‍സ്. തൊട്ടടുത്ത രണ്ട് പന്തുകളും ബൗണ്ടറികള്‍. പിന്നീട് അവസാന മൂന്ന് പന്തുകള്‍ സിക്‌സറുകള്‍. അങ്ങനെ 27 റണ്‍സ്.
ലേലസമയത്ത് പ്രായം 13 ആയിരുന്നെങ്കിലും വൈഭവിന് ഇപ്പോള്‍ 14 വയസ്സ് പൂര്‍ത്തിയായിട്ടുണ്ട്. ഒരു പതിനാലുകാരനില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന പ്രകടനം അല്ല ഇത്രനാളും ഈ കുഞ്ഞുപയ്യന്‍ പുറത്തെടുത്തിട്ടുള്ളത് എന്നത് വാസ്തവും തന്നെ. എന്നാലും ഗുജറാത്തിനെതിരെയുള്ള മത്സരം രാജസ്ഥാനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. നാല് കളികളില്‍ ഒന്ന് മാത്രം തോറ്റ് ആറ് പോയന്റ് സ്വന്തമാക്കിയ ഗുജറാത്ത് ഇപ്പോള്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണുള്ളത്. നാല് കളികളില്‍ രണ്ട് വീതം ജയവും തോല്‍വിയും ഉള്ള രാജസ്ഥാന്‍ നാല് പോയന്റുകളോടെ ഏഴാം സ്ഥാനത്തും.
ഈ ഒരു സാഹചര്യത്തില്‍ വലിയ പരീക്ഷണങ്ങള്‍ക്ക് രാജസ്ഥാന്‍ മുതിര്‍ന്നേക്കില്ല എന്നാണ് സൂചന. പഞ്ചാബ് കിങ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ അതേ പ്ലേയിങ് ഇലവന് തന്നെയാണ് സാധ്യത. ഈ സീസണില്‍ പഞ്ചാബിനെ തോല്‍പിച്ച ഏക ടീമും രാജസ്ഥാന്‍ റോയല്‍സ് തന്നെയാണ്.
കഴിഞ്ഞ തവണ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ ആയിരുന്ന ജോസ് ബട്‌ലര്‍ ഇത്തവണ ഗുജറാത്തിന്റെ കൂടെയാണ് എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. രാജസ്ഥാന്റെ സ്വന്തം ജോസേട്ടന്‍ എന്ന് അറിയപ്പെട്ടിരുന്ന വിശ്വസ്തനായ ഓപ്പണര്‍ ആയിരുന്നു ബട്‌ലര്‍. എന്നാല്‍ താരലേലത്തിന് മുമ്പ് തന്നെ ബട്‌ലറെ നിലനിര്‍ത്തേണ്ടതില്ലെന്ന തീരുമാനത്തില്‍ രാജസ്ഥാന്‍ മാനേജ്‌മെന്റ് എത്തിയിരുന്നു. ഓപ്പണിങ് പൊസിഷനില്‍ യശസ്വി ജെയ്‌സ്വാളിനൊപ്പം സഞ്ജു സാംസണ്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നും ഉണ്ട്.
ഈ മത്സരത്തില്‍ സഞ്ജു സാംസണെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോര്‍ഡ് കൂടിയാണ്. 19 റണ്‍സ് കൂടി എടുത്താല്‍ ടി20 ഫോര്‍മാറ്റില്‍ 7,500 റണ്‍സ് തികയ്ക്കുന്ന ബാറ്റര്‍ ആകും സഞ്ജു. ആകെ ഏഴ് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് ഈ പട്ടികയില്‍ ഇപ്പോഴുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.