Home> Sports
Advertisement

RCB Victory Parade Stampede: വിക്ടറി പരേഡ് ​ദുരന്തം; എഫ്‌ഐ‌ആർ റദ്ദാക്കണമെന്ന ആവശ്യവുമായി ആർസിബി ഹൈക്കോടതിയിൽ

പൊലീസിന്റെ അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

RCB Victory Parade Stampede: വിക്ടറി പരേഡ് ​ദുരന്തം; എഫ്‌ഐ‌ആർ റദ്ദാക്കണമെന്ന ആവശ്യവുമായി ആർസിബി ഹൈക്കോടതിയിൽ

Bengaluru: ഐപിഎൽ വിജയത്തിന്റെ ആഘോഷത്തിന് പിന്നാലെയുണ്ടായ ദുരന്തത്തിൽ തങ്ങൾക്കെതിരെ ചുമത്തിയ ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈക്കോടതിയെ സമീപിച്ച് ആർസിബി. എഫ്‌ഐ‌ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവന്റ് മാനേഡ്മെന്റ് ഡിഎൻഎയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. 

18 വർഷത്തിനു ശേഷം ആർ‌സി‌ബി ഐപിഎൽ‌ കിരീടം സ്വന്തമാക്കിയത് ആഘോഷിക്കുന്നതിനായി കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ‌എസ്‌സി‌എ) സംഘടിപ്പിച്ച ചടങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചിരുന്നു. 40ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ കബൺ പാർക്ക് പോലീസ് എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തിരുന്നു. ആർ‌സി‌ബി, ഇവന്റ് മാനേജർ ഡി‌എൻ‌എ എന്റർ‌ടൈൻ‌മെന്റ്, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ‌എസ്‌സി‌എ) മാനേജ്‌മെന്റ് എന്നിവരെ പ്രതി ചേർത്താണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

Also Read: RCB Victory Parade Stampede: ആർസിബി വിക്ടറി പരേഡിൽ 11 മരണം; തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്, ​ഗുരുതര സുരക്ഷാ വീഴ്ച

പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് (സിഐഡി) വിട്ടു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ആർസിബിയുടെ മാർക്കറ്റിംഗ്, റവന്യൂ മേധാവി നിഖിൽ സൊസാലെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.  അതേസമയം കെഎസ്‌സി‌എ ഉദ്യോഗസ്ഥർക്കെതിരെ നടപടി തൽക്കാലം ഹൈക്കോടതി വിലക്കിയിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More