Home> Sports
Advertisement

RCB Victory Parade Stampede: ആർസിബി വിക്ടറി പരേഡിൽ 11 മരണം; തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്, ​ഗുരുതര സുരക്ഷാ വീഴ്ച

RCB victory parade death: താരങ്ങളെ കാണാനുള്ള തിരക്ക് അനിയന്ത്രിതമായി. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് വൻ ദുരന്തമുണ്ടായത്.

RCB Victory Parade Stampede: ആർസിബി വിക്ടറി പരേഡിൽ 11 മരണം; തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്, ​ഗുരുതര സുരക്ഷാ വീഴ്ച

ബെം​ഗളൂരു: ബെം​ഗളൂരുവിൽ ആർസിബി വിക്ടറി പരേഡിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. നിരവധി പേർക്ക്​ ​ഗുരുതര പരിക്ക്. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജനത്തിരക്കിൽ നാല് പേർക്ക് ശ്വാസം മുട്ടലുണ്ടായി. താരങ്ങളെ കാണാനുള്ള തിരക്ക് അനിയന്ത്രിതമായി. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്താണ് വൻ ദുരന്തമുണ്ടായത്.

50 പേർക്ക് പരിക്കേറ്റു. നിരവധി പേർക്ക് ​ഗുരുതര പരിക്ക്. വൻ ജനപ്രവാഹമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഉണ്ടായത്. താരങ്ങളെ വേദിയിൽ നിന്ന് മാറ്റി. ആറ് പേരുടെ നില ​ഗുരുതരം. ടീമിൻറെ വിജയാഘോഷത്തിൻറെ ഭാഗമായി വൻ ജനാവലിയാണ് ചിന്ന സ്വാമി സ്റ്റേഡിയത്തിലേക്ക് എത്തിയത്.

ഇത് വലിയ തിക്കിനും തിരക്കിനും ഇടയാക്കിയതോടെ വലിയ ദുരന്തമാണ് ഉണ്ടായത്. വലിയ തോതിൽ ആളുകൾ ചിന്ന സ്വാമി സ്റ്റേഡിയത്തിലേക്ക് എത്തുന്നതായും വിക്ടറി പരേഡ് ഉൾപ്പെടെ നടത്താൻ ആകില്ലെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. വിക്ടറി പരേഡ് നടത്താനാകില്ലെന്ന് പോലീസ് അറിയിച്ചിരുന്നെങ്കിലും പരേഡ് നടത്താമെന്ന നിലപാടിലായിരുന്നു കെസിഎയും ആർസിബിയും.

അനിയന്ത്രിതമായ ജനക്കൂട്ടം എത്തിയതോടെ വലിയ തിക്കും തിരക്കും ഉണ്ടാകുകയും ദുരന്തത്തിൽ 11 പേർ മരിക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More