ബെർമിംഗ്ഹാം: എജ്ബാസ്റ്റണ്‍ ഗ്രൗണ്ടില്‍ ഇതുവരെ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തിക്കുറിച്ച് ഗില്ലും സംഘവും. ഇതിന് മുൻപ് എജ്ബാസ്റ്റണില്‍ കളിച്ച എട്ട് ടെസ്റ്റുകളില്‍ ഏഴും ഇന്ത്യ തോറ്റിരുന്നു.
Also Read: ലിവർപൂള്‍ താരം ഡിയോഗോ ജോട്ട കാർ അപകടത്തിൽ കൊല്ലപ്പെട്ടു; ഞെട്ടലിൽ ഫുട്ബോൾ ലോകം
1986 ല്‍ ഇവിടെ കളിച്ച മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് സമനിലയിലാക്കാന്‍ സാധിച്ചിരുന്നത്. അതുകൊണ്ടുതന്നെ എജ്ബാസ്റ്റണിലെ ഒമ്പതാം ടെസ്റ്റില്‍ ഇന്ത്യ ചരിത്ര നേട്ടമാണ് സ്വന്തമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ആയിരത്തിലധികം റണ്‍സ് സ്‌കോര്‍ ചെയ്താണ് ഈ മത്സരം വിജയിച്ചത്.
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 336 റണ്‍സിന്റെ വിജയമാണ്. എഡ്ജ്ബാസ്റ്റണില്‍ 608 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സിന് ഇറങ്ങിയ ഇംഗ്ലണ്ട് അവസാന ദിനം 271 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.