Axiom Mission 4: ഇന്ത്യയുടെ ശുഭാംശു ശുക്ല ഉള്‍പ്പെടെ നാല് ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിക്കുന്ന ആക്‌സിയം-4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് നടക്കും. ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകവുമായി ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39-എ ലോഞ്ച് കോംപ്ലെക്‌സില്‍ നിന്നും ഇന്ന് ഇന്ത്യന്‍ സമയം 12:01 ന് പറന്നുയരും.
Also Read: വീണ്ടും മാറ്റി; റോക്കറ്റിൽ ഇന്ധന ചോർച്ച; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും
1984 ല്‍ വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ ചരിത്രം സൃഷ്ടിച്ചശേഷം ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് പോകുന്ന ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാകും. 39 കാരനായ ഈ ഫൈറ്റര്‍ പൈലറ്റ് ശുഭാംശുവിനെ ഈ ചരിത്ര ദൗത്യത്തിനുള്ള പ്രധാന ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുത്തത് ഐ.എസ്.ആര്‍.ഒയാണ്. യുഎസ്, പോളണ്ട്, ഹംഗറി എന്നിവിടങ്ങളില്‍ നിന്നുള്ള ബഹിരാകാശ യാത്രികര്‍ക്കൊപ്പം 14 ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റായി പ്രവര്‍ത്തിക്കുന്നത്.
ഒരു മാസത്തിലേറെയായി ശുഭാംശു ശുക്ല മുന്‍കരുതല്‍ ക്വാറന്റൈനിലായിരുന്നു. ബഹിരാകാശത്തേക്ക് ഒന്നിലധികം ദൗത്യങ്ങള്‍ നടത്തിയിട്ടുള്ള മുതിര്‍ന്ന അമേരിക്കന്‍ ബഹിരാകാശ യാത്രികയായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് ദൗത്യം നയിക്കുന്നത്. പഴയ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പകരമായി ഒരു സ്വകാര്യ ബഹിരാകാശ നിലയം നിർമ്മിക്കാനും ബഹിരാകാശം വില കുറഞ്ഞതാക്കാനും പദ്ധതിയിടുന്ന സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയം സ്‌പെയ്‌സിന്റെ ഭാഗമാണ് ഈ ദൗത്യം.
Also Read: 500 വർഷങ്ങൾക്ക് ശേഷം ഭദ്ര, മാളവ്യ ഉൾപ്പെടെ 5 രാജയോഗങ്ങൾ; ഇവർ ധനം കൊണ്ട് അമ്മാനമാടും, നിങ്ങളും ഉണ്ടോ?
മിഷന്‍ ആകാശ് ഗംഗ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്‍ഡോ-യു.എസ് ആക്‌സിയോം-4 ദൗത്യം 2023 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയിലെ ഇന്ത്യ-യു.എസ് സംയുക്ത പ്രസ്താവനയില്‍ നിന്നും ഉടലെടുത്തതാണ്. ഒരു ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരിയെ ഐ.എസ്.എസ്-ലേക്ക് അയക്കുന്നതിനായി ഐ.എസ്.ആര്‍.ഒ-യും നാസയും തമ്മിലുള്ള സഹകരണമാണ് ഈ കരാറിലൂടെ വിഭാവനം ചെയ്തത്.
ദീർഘദൂര ദൗത്യങ്ങളിൽ ബഹിരാകാശ യാത്രികർ നേരിടുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ മനസ്സിലാക്കുന്നതിന് ഈ പഠനങ്ങൾ നിർണായകമാണെന്നാണ് റിപ്പോർട്ട്. ശുക്ല ബഹിരാകാശത്ത് നിന്ന് പ്രധാനമന്ത്രി മോദിയുമായും രണ്ട് ഔട്ട്റീച്ച് പരിപാടികളിലായി നിരവധി ഇന്ത്യൻ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികളുമായും സംസാരിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.