ഫുക്കെറ്റ്: അഹമ്മദാബാദിലെ വിമാന ദുരന്തത്തിന് പിറകെ എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. തായ്‌ലാന്‍ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിനാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി.
എയര്‍ ഇന്ത്യയുടെ എഐ 379 വിമാനം ആണ് തായ്‌ലാന്റിലെ ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. 156 യാത്രക്കാരുമായി പാറക്കല്‍ തുടങ്ങിയ വിമാനം, ശുചിമുറിയിലെ ഭീഷണി സന്ദേശം കണ്ടതിനെ തുടര്‍ന്നാണ് തിരിച്ചിറക്കിയത്. ഉടനെ തന്നെ എല്ലാ യാത്രക്കാരേയും വിമാനത്തില്‍ നിന്ന് ഒഴിപ്പിക്കുകയും ചെയ്തു.
ഉടനെ തന്നെ വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും ഭീഷണി സാധ്യതകള്‍ ഒന്നും തന്നെ കണ്ടെത്താന്‍ ആയില്ല. രാവിലെ 9.30 ന് ആയിരുന്നു വിമാനം ഫുക്കറ്റ് വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. പിന്നീട് ഏറെ നേരെ ആന്‍ഡമാന്‍ കടലിന് മുകളില്‍ വട്ടമിട്ട് പറന്നതിന് ശേഷമാണ് ഫുക്കറ്റിലേക്ക് തിരികെ പോയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.