Home> World
Advertisement

Humaira Asghar Death: പാക് നടി ഹുമൈറ അസ്ഗർ മരിച്ച നിലയിൽ

ജൂലൈ 8 ന് ഉച്ചകഴിഞ്ഞാണ് നടിയുടെ മൃതദേഹം ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തതെന്നാണ് റിപ്പോർട്ട്

Humaira Asghar Death: പാക് നടി ഹുമൈറ അസ്ഗർ മരിച്ച നിലയിൽ

കറാച്ചി: പാക് നടി ഹുമൈറ അസ്ഗറിനെ കറാച്ചിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. എത്തിഹാദ് കൊമേഴ്‌സ്യല്‍ ഏരിയയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് അഴുകിത്തുടങ്ങിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. 

Also Read: നിമിഷപ്രിയയുടെ മോചനത്തിനായി ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചു

ഇവർ കഴിഞ്ഞ ഏഴ് വര്‍ഷമായി ഇവിടെ ഒറ്റയ്ക്കായിരുന്നു താമസം.  വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനാലും ഒരു അനക്കവുമില്ലാത്തതിലും സംശയം തോന്നിയ അയല്‍വാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. നടിയുടെ മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.

സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ വ്യക്തത വരുന്നതുവരെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് പോലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  തെളിവുകള്‍ ശേഖരിക്കാനായി ഫോറന്‍സിക് സംഘം എത്തിയിട്ടുണ്ട്.  മരണം നടന്നിട്ട് ഏകദേശം രണ്ടാഴ്ചയോളമായി എന്നാണ് പ്രാഥമിക വിലയിരുത്തൽ.

Also Read: ലെവൽ 1-6 ലയിപ്പിക്കുമോ? ശമ്പളത്തിൽ വൻ വർദ്ധനവ്, പെട്ടെന്ന് സ്ഥാനക്കയറ്റം, അറിയാം...

വിവരം അറിഞ്ഞെത്തിയ പോലീസ് വാതില്‍ തകര്‍ത്താണ് അകത്ത് കയറിയത്.  ശേഷം തുടര്‍ നടപടികള്‍ക്കായി മൃതദേഹം ജിന്ന പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.  മൃതദേഹം അഴുകിയ നിലയിലായതിനാൽ കൃത്യമായ മരണകാരണം കണ്ടെത്താന്‍ ഈ സാഹചര്യത്തില്‍ പ്രയാസമാണെന്നും കൂടുതല്‍ പരിശോധനകള്‍ ആവശ്യമായി വരുമെന്നുമാണ് റിപ്പോർട്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Read More