Papaya Peel പപ്പായ തൊലി കളയല്ലേ? തിളങ്ങുന്ന ചർമ്മത്തിന് മറ്റൊന്നും വേണ്ട..!
Zee Malayalam News Desk
Jul 09, 2025
പപ്പായ തൊലി നിറയെ ആരോഗ്യ ഗുണങ്ങളും ചർമ്മത്തിനും ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് പപ്പായ. പപ്പായ തൊലിയും ചർമ്മത്തിന് നല്ലതാണ്. എൻസൈമുകൾ, വിറ്റാമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണിത്.
എക്സ്ഫോളിയേറ്റ് ചർമ്മം എക്സ്ഫോലിയേറ്റ് ചെയ്യാൻ മികച്ചതാണ് പപ്പായ തൊലി. ഇതിലടങ്ങിയിട്ടുള്ള പപ്പൈൻ ചർമ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കും.
ചർമ്മത്തിന്റെ ഘടന ആൽഫ ഹൈഡ്രോക്സി ആസിഡുകളും (എഎച്ച്എ) ബീറ്റാ കരോട്ടിനും അടങ്ങിയ പപ്പായ തൊലി ചർമ്മത്തിന് തിളക്കം നൽകുന്നു. കറുത്ത പാടുകൾ അകറ്റാൻ ഇത് സഹായിക്കും.
ജലാംശം ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് പപ്പായ തൊലി. വരണ്ട ചർമ്മമുള്ളവർക്ക് നല്ലൊരു ഓപ്ഷനാണിത്.
ആന്റി-ഏജിങ് ലൈക്കോപീൻ ഉൾപ്പെടെയുള്ള ആന്റിഓക്സിഡന്റുകൾ ധാരാളമുള്ള പപ്പായ തൊലി ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കും. ചുളിവുകൾ, നേർത്ത വരകൾ, വാർധക്യത്തിന്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ തടയുന്നു.
സെൻസിറ്റീവ് ചർമ്മം സെൻസിറ്റീവ് ചർമ്മം ഉള്ളവർക്ക് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനാണ് പപ്പായ തൊലി. ഇതിലെ എൻസൈമുകൾ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയതാണ്.
Disclaimer ഈ വാർത്ത വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക. സീ ന്യൂസ് ഇവ സ്ഥിരീകരിച്ചിട്ടില്ല.