Skin Care Tips വെളുത്തുള്ളിയില്ലേ വീട്ടിൽ? ഈ ചർമ്മ പ്രശ്നങ്ങൾക്ക് ഇനി ഗുഡ് ബൈ പറയാം...
Zee Malayalam News Desk
Jul 06, 2025
മുഖക്കുരു വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ആൻ്റി ഓക്സിഡൻ്റുകൾ ചർമ്മത്തിലെ ഇൻഫെക്ഷനുകൾ കുറയ്ക്കാൻ സഹായിക്കും. വെളുത്തുള്ളി അരച്ച് അതിന്റെ നീരെടുത്ത് മുഖക്കുരു ഉള്ളയിടത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക.
ബ്ലാക്ക് ഹെഡ്സ് ചർമ്മ സുഷിരങ്ങളിൽ തടസം ഉണ്ടാകുമ്പോഴാണ് ബ്ലാക്ക് ഹെഡ്സും ഉണ്ടാകുന്നത്. ചർമ്മത്തിൽ എണ്ണമയം കൂടുമ്പോൾ ബ്ലാക്ക് ഹെഡ്സും കൂടും. വെളുത്തുള്ളി തക്കാളിയും ചേർത്തുള്ള പേസ്റ്റ് 10 മിനിറ്റ് മുഖത്ത് പുരട്ടാം.
മുഖത്തെ ചുളിവ് വെളുത്തുള്ളിയിലെ അലിസിൻ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ചർമ്മത്തിൻ്റെ ഇലാസ്തികത വർധിപ്പിക്കും. വെളുത്തുള്ളി അല്ലി ചതച്ച് അതിൽ തേൻ കൂടി ചേർത്ത് മുഖത്ത് പുരട്ടുന്നത് ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു.
മുഖത്തെ പാടുകൾ വെളുത്തുള്ളിയുടെ നീര് പാടുകൾ ഉള്ളിടത്ത് 10 മിനിറ്റ് നേരം പുരട്ടുക. ശേഷം കഴുകി കളയാം.
സ്ട്രെച്ച് മാർക്ക് വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫർ സ്ട്രെച്ച് മാർക്ക് കുറയ്ക്കാൻ സഹായിക്കും. വെളുത്തുള്ളി ചതച്ച് എടുത്ത ശേഷം അതിൽ ഒരു സ്പൂൺ ബദാം എണ്ണ കൂടി ചേർക്കണം. ചെറുചൂടോടെ ഇത് സ്ട്രെച്ച് മാർക്കുള്ള ഇടങ്ങളിൽ പുരട്ടാം.
വെളുത്തുള്ളി മണം കുളിക്കുന്ന വെള്ളത്തിൽ റോസ് വാട്ടർ, നാരങ്ങ എന്നിവ ഒഴിച്ച് കുളിക്കുന്നത് വെളുത്തുള്ളി മണം മാറാൻ സഹായിക്കും.
Disclaimer ഈ വാർത്ത വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക. സീ ന്യൂസ് ഇവ സ്ഥിരീകരിച്ചിട്ടില്ല.