Mango Leaf Water
മാവിലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാം; കിട്ടും ഈ ​ഗുണങ്ങൾ

Zee Malayalam News Desk
Jul 03, 2025

മാവിലയിട്ട് തിളപ്പിച്ച വെള്ളം
ദഹനം മെച്ചപ്പെടുത്തുക മുതൽ ഹൃദയാരോ​ഗ്യം വരെ നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് മാവിലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ ലഭിക്കുന്നത്.

ബ്ലഡ് ഷു​ഗർ
ടാനിനുകൾ, ആന്തോസയാനിനുകൾ എന്നിവയടങ്ങിയ മാവില രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചേക്കാം. വെറും വയറ്റിൽ ഇത് കുടിക്കാവുന്നതാണ്.

ദഹനം
ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് മാവിലയിട്ട് തിളപ്പിച്ച വെള്ളം. മെറ്റബോളിസം വർധിപ്പിക്കും. ഭക്ഷണത്തിന് ശേഷം ഇത് കുടിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ഹൃദയാരോ​ഗ്യം
ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ മാവില ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കും. മോശം കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദം നിയന്ത്രിക്കാനും ഇത് സഹായകമാണ്. അതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കും.

ശ്വസനാരോ​ഗ്യം
പ്രകൃതിദത്തമായ ഒരു മരുന്നാണിത്. ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസന പ്രശ്നങ്ങൾക്ക് മികച്ച ചികിത്സയാണ് മാവില വെള്ളം. കഫം കുറയ്ക്കാൻ ഇത് സഹായിക്കും.

തയാറാക്കുന്നത്
4-5 ഇളം ഇലകൾ നന്നായി കഴുകിയെടുത്ത് 1.5-2 കപ്പ് വെള്ളത്തിൽ 10 മിനിറ്റ് തിളപ്പിക്കണം. പിന്നീട് അത് മൂടി വെച്ച് 5 മിനിറ്റ് കൂടി തിളപ്പിക്കണം. തുടർന്ന് അരിച്ചെടുത്ത് ചെറുനാരങ്ങയോ തേനോ ചേർത്ത് ചെറുചൂടോടെ തന്നെ കുടിക്കുക.

Disclaimer
(Disclaimer: ഈ വാർത്ത വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക. സീ ന്യൂസ് ഇവ സ്ഥിരീകരിച്ചിട്ടില്ല.

Read Next Story