Fruits for better sleep
നല്ല ഉറക്കം കിട്ടും! രാത്രിയിൽ ഈ പഴങ്ങൾ കഴിച്ചോളൂ..!

Zee Malayalam News Desk
Jul 03, 2025

കിവി
ധാരാളം ആന്റിഓക്‌സിഡന്റുകളും സെറോടോണിനും അടങ്ങിയ കിവി കഴിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

ചെറി പഴം
ഉറക്ക-ഉണർവ് ചക്രം നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന പഴങ്ങളിൽ ഒന്നാണ് ചെറി പഴം. ഇതിൽ മെലറ്റോണിൻ അടങ്ങിയിട്ടുണ്ട്.

പപ്പായ
വിറ്റാമിൻ എ, സി, ഫോളേറ്റ്, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ പപ്പായ രാത്രിയിൽ കഴിക്കാൻ ഉചിതമായിട്ടുള്ള പഴമാണ്.

ആപ്പിൾ
നാരുകൾ ധാരാളം അടങ്ങിയ ആപ്പിളിൽ പഞ്ചസാരയുടെ അളവ് കുറവാണ്. ഇത് രാത്രിയിൽ കഴിക്കാവുന്നതാണ്.

ബെറി പഴങ്ങൾ
പഞ്ചസാര കുറഞ്ഞതും ആന്റിഓക്‌സിഡന്റുകൾ കൂടുതലുമുള്ള ബ്ലൂബെറി, സ്ട്രോബെറി എന്നിവ രാത്രിയിൽ കഴിക്കാവുന്ന പഴങ്ങളാണ്.

പേരയ്ക്ക
വിറ്റാമിൻ സി, നാരുകൾ എന്നിവ അടങ്ങിയ പേരയ്ക്ക രാത്രിയിൽ കഴിക്കുന്നത് കൊണ്ട് ദോഷമില്ലാത്ത ഫ്രൂട്ടാണ്.

Disclaimer
(Disclaimer: ഈ വാർത്ത വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക. സീ ന്യൂസ് ഇവ സ്ഥിരീകരിച്ചിട്ടില്ല.)

Read Next Story