Milk and Skin Care പാലും ചർമ്മ സംരക്ഷണവും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
Zee Malayalam News Desk
Jul 06, 2025
മുഖക്കുരു ലാക്ടിക് ആസിഡ് അടങ്ങിയ പാൽ ചർമ്മ സുഷിരങ്ങളെ വൃത്തിയാക്കുകയും മുഖക്കുരു ഇല്ലാതാക്കുകയും ചെയ്യുന്നു. പാൽ ഫെയ്സ്മാസ്ക്കായി ഉപയോഗിക്കാവുന്നതാണ്.
മോയ്സ്ചറൈസർ വരണ്ടതും വിണ്ടുകീറുന്നതുമായ ചർമ്മം സംരക്ഷിക്കുന്നതിന് പാൽ സഹായിക്കും. പാലിൽ അടങ്ങിയിട്ടുള്ള ആരോഗ്യ പ്രദമായ കൊഴുപ്പ് ചർമ്മത്തിൽ ഈർപ്പം തടഞ്ഞു നിർത്താൻ സഹായിക്കും.
എക്സ്ഫോളിയേറ്റർ പച്ച പാലിൽ അടങ്ങിയിട്ടുള്ള ബീറ്റാ ഹൈഡ്രോക്സ് ആസിഡ് ഒരു എക്സഫോളിയൻ്റ് ഏജൻ്റാണ്. മൃതകോശങ്ങളെ നീക്കം ചെയ്യാൻ ഇത് സഹായിക്കും.
തിളക്കമുള്ള ചർമ്മം ചർമ്മത്തിലെ അമിതമായ എണ്ണയും, അഴുക്കും, മൃതകോശങ്ങളും നീക്കം ചെയ്യാൻ പാൽ സഹായിക്കും. ഇത് തിളക്കമുള്ള ചർമ്മം നൽകും.
Disclaimer ഈ വാർത്ത വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക. സീ ന്യൂസ് ഇവ സ്ഥിരീകരിച്ചിട്ടില്ല.