Fennel Benefits
ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം ആവാം; ആരോ​ഗ്യ ​ഗുണങ്ങൾ ഏറെ

Zee Malayalam News Desk
Jul 08, 2025

ദഹനം
അനിതോൾ, ഫെൻ‌ചോൺ, എസ്ട്രാഗോൾ തുടങ്ങിയവ അടങ്ങിയ പെരുംജീരകം ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

അസിഡിറ്റി
ആന്റി-സ്പാസ്മോഡിക് ഗുണങ്ങൾ അടങ്ങിയ പെരുംജീരകം കുടലിലെ പേശികൾക്ക് വിശ്രമം നൽകുന്നു. മലബന്ധം, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളെ തടയാൻ ഇത് സഹായിക്കും.

മൗത്ത് ഫ്രഷ്നർ
വായ്‌നാറ്റത്തെ ചെറുക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത മൗത്ത് ഫ്രെഷനറാണ് പെരുംജീരകം.

ഹോർമോൺ ബാലൻസ്
സസ്യ അധിഷ്ഠിത സംയുക്തങ്ങളായ ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയ പെരുംജീരകം ആർത്തവ പ്രശ്നങ്ങൾ വയറു വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.

ശരീരഭാരം
നാരുകൾ ധാരാളം അടങ്ങിയ പെരുംജീരകം ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Disclaimer
ഈ വാർത്ത വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക. സീ ന്യൂസ് ഇവ സ്ഥിരീകരിച്ചിട്ടില്ല.

Read Next Story