Ginger Benefits
വെറും വയറ്റിൽ ഒരു കഷ്ണം ഇഞ്ചി; ​ഗുണങ്ങൾ ഏറെയാണ്..!

Zee Malayalam News Desk
Jul 08, 2025

ദഹനം
പച്ച ഇഞ്ചി രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കുടലിന്റെ ആരോ​ഗ്യം സംരക്ഷിക്കാൻ ഇത് ബെസ്റ്റാണ്.

ഓക്കാനം
ഗർഭധാരണ സമയത്ത് ഓക്കാനമോ വയറുവേദനയോ മറ്റോ ഉണ്ടായാൽ പച്ച ഇഞ്ചി കഴിക്കുന്നത് അത് ഒഴിവാക്കാൻ സഹായിക്കും.

രോ​ഗപ്രതിരോധശേഷി
ആന്റി ബാക്ടീരിയൽ, ആന്റിവൈറൽ, ആന്റിഓക്‌സിഡന്റ് എന്നീ ഗുണങ്ങൾ അടങ്ങിയ ഇഞ്ചി വെറും വയറ്റിൽ കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. ജലദോഷം, പനി, തൊണ്ടവേദന തുടങ്ങിയവയെ ചെറുക്കാൻ ഇത് സഹായിക്കുന്നു.

വിഷവിമുക്തം
വെറും വയറ്റിൽ ഇഞ്ചി കഴിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കും. കരളിന്റെ ആരോഗ്യത്തെയും ഇത് സംരക്ഷിക്കും.

പ്രമേഹം, ഹൃദയാരോ​ഗ്യം
പച്ച ഇഞ്ചി കഴിക്കുന്നത് പ്രമേഹം, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിച്ച് ഹൃദയാരോ​ഗ്യം സംരക്ഷിക്കും. പിസിഒഎസ് പോലുള്ള ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇത് പരിഹാരമാണ്.

ശരീരഭാരം
രാവിലെ വെറും വയറ്റിൽ പച്ച ഇഞ്ചി കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.

Disclaimer
ഈ വാർത്ത വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക. സീ ന്യൂസ് ഇവ സ്ഥിരീകരിച്ചിട്ടില്ല.

Read Next Story